എഡിറ്റര്‍
എഡിറ്റര്‍
ഇതാണ് ബി.ജെ.പിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’; ബനാറസ് സര്‍വകലാശാലയില്‍ പെണ്‍കുട്ടികളെ തല്ലിച്ചതച്ചിനെതിരെ രാഹുല്‍ഗാന്ധി
എഡിറ്റര്‍
Sunday 24th September 2017 4:33pm

ന്യൂദല്‍ഹി: ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി തല്ലിചതച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബനാറസ് യൂണിവേഴ്‌സിറ്റിയിലേത് ബി.ജെ.പിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മാതൃകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

വിദ്യാര്‍ത്ഥിനികളെ തല്ലിചതച്ചതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്ത്രീശാക്തീകരണത്തെ കുറിച്ച് വാചാലനാവുന്ന മോദിയുടെ സ്വന്തം മണ്ഡലത്തില്‍ നീതിക്ക് വേണ്ടിപോരാടിയ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി തല്ലിച്ചതച്ചിരിക്കുകയാണെന്നും ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


Read more:  മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ മൂരികള്‍ എന്ന് അഭിസംബോധന ചെയ്യുന്നത് അധിക്ഷേപകരം; എച്ച്.എസ്.യുവിലെ എസ്.എഫ്.ഐക്കാരോട് വി.ടി ബല്‍റാം


സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജ്. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് ലാത്തിച്ചാര്‍ജ്ജെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വരാനിരുന്ന റോഡ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വലിയൊരു പൊലീസ് സംഘം കോളേജിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ വീണ്ടും കോളേജിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. വനിതാ പ്രൊഫസര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു.

Advertisement