എഡിറ്റര്‍
എഡിറ്റര്‍
ആശയം കൊണ്ട് ജയിക്കാനാവില്ലെന്ന് ആര്‍.എസ്.എസിന് അറിയാം അതുകൊണ്ട് ഭരണരംഗത്ത് ആളുകളെ തിരുകി കയറ്റുന്നു: രാഹുല്‍ഗാന്ധി
എഡിറ്റര്‍
Thursday 17th August 2017 4:11pm

ന്യൂദല്‍ഹി: നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്വന്തം ആശയം കൊണ്ട് തെരഞ്ഞടുപ്പ് വിജയിക്കാനാകില്ലെന്ന് ആര്‍.എസ്.എസിന് അറിയാം. അതു കൊണ്ട് ഭരണരംഗത്തെല്ലാം ആളുകളെ തിരുകി കയറ്റുകയാണെന്നും ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി പറയുന്നത് ‘സ്വച്ഛ് ഭാരതം’ സൃഷ്ടിക്കുമെന്നാണ് എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് ‘സച്ച് ഭാരത്’ (യഥാര്‍ത്ഥ ഭാരതം) ആണ്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടു’. ഇന്ത്യയില്‍ ലഭിക്കുന്ന ഭൂരിപക്ഷ ഉത്പന്നങ്ങളും ‘മെയ്ഡ് ഇന്‍ ചൈന’ ആണെന്നും മോദി എവിടെ പോയാലും നുണ മാത്രമാണ് പറയുകയെന്നും രാഹുല്‍ പറഞ്ഞു.

ഒരു കൂട്ടര്‍ പറയുന്നു ഈ രാജ്യം ഞങ്ങളുടേതാണെന്ന്, ഞാന്‍ ഈ രാജ്യക്കാരനാണെന്ന് മറ്റുള്ളവര്‍ പറയുന്നു ഇതാണ് ആര്‍എസ്എസുകാരും നമ്മളും തമ്മിലുള്ള വ്യത്യാസം. ഗുജറാത്തില്‍ ദളിതുകളെ മര്‍ദിച്ചത് നിങ്ങള്‍ ഈ നാട്ടുകാരല്ലെന്ന് പറഞ്ഞു കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.


Read more:   ഐ.എസ് എങ്ങനെയാണ് മൊസൂളിനെ നിയന്ത്രിച്ചു നിര്‍ത്തിയത്? ഐ.സി.യുവില്‍ പോലും ‘ഇസ്‌ലാമിക നിയമം’* നടപ്പിലാക്കിയതും


നമ്മള്‍ ഒരുമിച്ച് നേരിട്ടാല്‍ ബിജെപിയെ എവിടെയുമില്ലാതെ തുരത്താമെന്നും രാഹുല്‍ പറഞ്ഞു. ശരത് യാദവ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്ന രാഹുല്‍ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertisement