എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്ന് സംശയമുണ്ട്; വീട്ടില്‍ പള്ളിയുണ്ടെന്നും തോന്നുന്നു; രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ സുബ്രഹമണ്യന്‍ സ്വാമി
എഡിറ്റര്‍
Thursday 28th September 2017 2:51pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഹിന്ദു തന്നെയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു സ്വാമിയുടെ പ്രസ്താവന.

രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഹിന്ദുവാണെങ്കില്‍ ആദ്യം താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം. ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒന്നും ജയിക്കാത്തതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ചതെന്ന് ബി.ജെ.പി വക്താവ് രാജു ധ്രുവും മുമ്പ് പ്രതികരിച്ചിരുന്നു.


Also Read  ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ല;കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും അഡ്വക്കേറ്റ് എ ജയശങ്കര്‍


എന്നാല്‍ ബി.ജെ.പിയുടെ തീവ്രഹൈന്ദവവത്ക്കരണത്തെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

ഗുജറാത്ത് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി സുരേന്ദ്രനഗര്‍ ജില്ലയിലെ ചോറ്റിലാ ക്ഷേത്രം, കഗ്വാദ് ഗ്രാമത്തിലെ ഖൊദല്‍ ധാം ക്ഷേത്രം, രാജ്‌കോട്ട് ജില്ലയിലെ വീര്‍പൂരിലെ ജലാറാം ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Advertisement