എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയെ വെച്ച് തീവ്രവിഭാഗങ്ങള്‍ രാഷ്ട്രീയവടംവലി നടത്തുന്നു: രാഹുല്‍ ഈശ്വര്‍
എഡിറ്റര്‍
Saturday 7th October 2017 10:32am

കൊച്ചി: ഹാദിയയെ വെച്ച് തീവ്ര-ഹിന്ദുത്വ മുസ്‌ലീം വിഭാഗങ്ങള്‍ രാഷ്ട്രീയ വടംവലി നടത്തുകയാണെന്ന് രാഹുല്‍ ഈശ്വര്‍. സമുദായത്തിന്റെ വക്താക്കളാകാനും അധികാരത്തിലെത്തുന്നതിനും വേണ്ടിയാണ് ഇത്തരക്കാര്‍ വിഷയം ചര്‍ച്ചയാക്കുന്നത്.

യുവതിയുടേയും മാതാപിതാക്കളുടേയും വാക്കുകള്‍ അവരുടെ സമ്മതത്തോടെയാണ് പുറംലോകത്തെത്തിച്ചത്. തുടര്‍ന്ന് വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.


Dont Miss യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ


കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള വനിതാ കമ്മീഷന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഹാദിയയുടെ ഉദയം പേരൂരിലെ വീട് സന്ദര്‍ശിച്ച ശേഷം ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി നടപടിയെടുക്കാന്‍ പൊലീസ് അടക്കമുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഒളിക്യാമറ ഉപയോഗപ്പെടുത്തിയെന്ന പേരില്‍ ഐ.ടി ആക്ട് 66 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്ര ഹിന്ദുസ്വരക്കാരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

Advertisement