[]ന്യൂദല്‍ഹി: സീസണ്‍ അവസാനത്തോടെ ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിരക്കാന്‍ രാഹുല്‍ ദ്രാവിഡ് ഒരുങ്ങുന്നതായി വാര്‍ത്ത.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും, ഏകദിന ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ദ്രാവിഡ് ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിച്ചിരുന്നത്.
ഐ.പി.എല്‍ എലിമിനേഷന്‍ റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള വിജയത്തിന് ശേഷമാണ് ദ്രാവിഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിരക്കല്‍ സൂചന നല്‍കിയത്.[]
ദല്‍ഹി ഫിറോഷ് ഷാ കോട്‌ലാ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന് ശേഷം മൈതാനം വിട്ടു പോയ ദ്രാവിഡിനെ മാധ്യമ പ്രവര്‍ത്തകര്‍ ചുറ്റും വളയുകയായിരുന്നു.
വിരമിക്കല്‍ തീരുമാനം നിങ്ങളെ അറിയിക്കും, ഉടനെ വിരമിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും, ഇക്കാര്യം ടീം മാനേജ്‌മെന്റുമായി കൂടിയാലോചിച്ചതിന് ശേഷം ഔദ്യോഗികമായി അറിയിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
ഐ.പി.എല്‍ ക്വാളിഫയര്‍ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചതിനാല്‍ സെപ്തംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനും രാജസ്ഥാന്‍ റോയല്‍സ് യോഗ്യത നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനുണ്ടാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, എനിക്കറിയില്ല, ഇക്കാര്യത്തെ കുറിച്ച് താന്‍ ആലേചിച്ച് പോലുമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഐ.പി.എല്ലിലെ ഈ സീസണിന് ശേഷം കളിക്കുന്ന കാര്യത്തിന് കൂടുതല്‍ സാധ്യതയില്ലെന്നും ദ്രാവിഡ് സൂചിപ്പിച്ചു.
അദ്യം സീസണിലെ കളി തീര്‍ക്കും, അതിന് ശേഷമുള്ള കാര്യങ്ങള്‍ ടീം ഉടമസ്ഥരുമായുള്ള കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ദ്രാവിഡ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി രാഹുല്‍ ദ്രാവിഡ് കളിക്കാന്‍ തുടങ്ങിയത്. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സീസണില്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്.