എഡിറ്റര്‍
എഡിറ്റര്‍
ദ്രാവിഡും ഗാംഗുലിയും പുറത്തേക്ക്? ; ഭീഷണിയുയര്‍ത്തി പുത്തന്‍ നിയമങ്ങള്‍
എഡിറ്റര്‍
Monday 20th March 2017 9:01pm

 

മുംബൈ: ബി.സി.സി.ഐയുടെ പുത്തന്‍ സമിതിയുടെ നിയമങ്ങള്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡനും ഗാംഗുലിയ്ക്കും ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചുമതലയേറ്റ പുതിയ ഭരണസമിതി കൊണ്ടുവന്ന നിയമങ്ങളാണ് താരങ്ങള്‍ക്ക് വിനയാകുന്നത്.


Also read യോഗി ആദിത്യനാഥ് തുടങ്ങി; ആദ്യ ദിവസം പൂട്ടിച്ചത് രണ്ട് അറവുശാലകള്‍


പുതിയ നിയമങ്ങള്‍ പ്രകാരം ബി.സി.സി.ഐയുടെ സമിതികളുമായും അസോസിയേഷനുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റു സമിതികളിലും ഒന്നിലധികം സ്ഥാനങ്ങളും വഹിക്കാന്‍ കഴിയുകയില്ല.

ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഐ.പി.എല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനുമായതാണ് താരത്തിനു വിനയായിരിക്കുന്നത്. കുംബ്ലെയെ ഡയറക്ടറാക്കി ദ്രാവിഡിനെ ടീമിന്റെ മുഖ്യ പരിശീലകനാക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരം ഐ.പി.എല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് പ്രശ്‌നമായിരിക്കുന്നത്.

മുന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമായ ഗാംഗുലി ഐ.എസ്.എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹ ഉടമകളിലൊരാള്‍ ആണെന്നതാണ് താരത്തിനു വിലങ്ങാവുന്നത്. ഐ.പി.എല്ലില്‍ പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ഓഹരി വിഹിതത്തിലും ഗാംഗുലിയ്ക്ക് പങ്കുണ്ട്.

Advertisement