എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പോലെ പൊങ്ങച്ചം കാണിക്കേണ്ട ആവശ്യം രാഹുലിനില്ല: ദിഗ് വിജയ് സിങ്
എഡിറ്റര്‍
Tuesday 25th June 2013 4:53pm

lineമോഡി ഒരു നുണയനാണ്. മോഡിയുടെ നുണയ്ക്ക് ദിഗ് വിജയ് സിങ് ഒരു ഉദാഹരണവും പറഞ്ഞു, വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നാണെന്നാണ് മോഡിയുടെ വാദം എന്നാല്‍ വെണ്ടയ്ക്കയുടെ നാട് ആന്ധ്രയാണ്.line

dig-vijay-singh

ന്യൂദല്‍ഹി:   ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ആയിരങ്ങള്‍ മരിച്ച് വീഴുമ്പോള്‍ അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ ശ്രമിക്കുകയാണ് നേതാക്കള്‍.

പ്രളയ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രളയബാധിതരെ സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു.

Ads By Google

മോഡിയുടെ വിമര്‍ശനം കോണ്‍ഗ്രസിനെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലേക്ക് പുറപ്പെടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്.

നരേന്ദ്ര മോഡിയെ പോലെ ഉത്തരാഖണ്ഡില്‍ പോയി ഫോട്ടോക്ക് പോസ് ചെയ്യുകയല്ല രാഹുലിന് പ്രധാനപ്പെട്ടതെന്നാണ് ദിഗ് വിജയ് സിങ് പറയുന്നത്. ഇത് പൊങ്ങച്ചം പറയാനുള്ള സമയമല്ല. മോഡി അവിടെ പോയത് പൊങ്ങച്ചം കാണിക്കാനാണ്. രാഹുല്‍ അത് ചെയ്തില്ല. റോഡ് മാര്‍ഗം യാത്ര ചെയ്ത് അവിടെ താമിസിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. ദിഗ് വിജയ് സിങ് പറഞ്ഞു.

പ്രളയത്തില്‍ ദുരന്തമനുഭവിച്ച 15,000 പേരെ രക്ഷിച്ചെന്ന മോഡിയുടെ വാദത്തേയും ദിഗ് വിജയ് സിങ് എതിര്‍ത്തു. മോഡിക്ക് വേണ്ടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ കേട്ട് താന്‍ ആശ്ചര്യപ്പെട്ടുപോയി.

മോഡി പ്രളയബാധിത പ്രദേശത്ത് പോയതല്ല പ്രശ്‌നം. അവിടെ അദ്ദേഹം വേണ്ടത് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടത്. ദിഗ് വിജയ് സിങ് പറഞ്ഞു.

മോഡി ഒരു നുണയനാണ്. മോഡിയുടെ നുണയ്ക്ക് ദിഗ് വിജയ് സിങ് ഒരു ഉദാഹരണവും പറഞ്ഞു, വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നാണെന്നാണ് മോഡിയുടെ വാദം എന്നാല്‍ വെണ്ടയ്ക്കയുടെ നാട് ആന്ധ്രയാണ്.

മോഡിയുടെ സന്ദര്‍ശനത്തോടെ സമ്മര്‍ദ്ദത്തിലായതിനാലാണോ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെയല്ലെന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ മറുപടി.

Advertisement