എഡിറ്റര്‍
എഡിറ്റര്‍
അവസാന ഹിന്ദുവിന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂ: രാഹുല്‍ ഈശ്വര്‍
എഡിറ്റര്‍
Friday 25th August 2017 10:05am

തിരുവനന്തപുരം: അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമുള്ള

ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍.

അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂവെന്നാണ് ഈ വിഷയത്തിലുള്ള രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

‘നന്മയുള്ള, മത സൗഹാര്‍ദം ഉള്ള, ഭാരതീയത ഉള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂ..’ എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്.


ഞാനൊരു ഹിന്ദുതീവ്രവാദിയായിരുന്നു; ഗോള്‍വള്‍ക്കര്‍ വഴി ഇപ്പോള്‍ ഗാന്ധിയിലെത്തി: രാഹുല്‍ ഈശ്വര്‍


നട്ടെല്ലുള്ള ആരെങ്കിലും വാവര്‍ പള്ളിയിലോ അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ.. അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതികരണമെന്നും രാഹുല്‍ പറയുന്നു.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതുപോലെ വാവരുടെ മുസ്‌ലീം പള്ളിയും അര്‍ത്തുങ്കല്‍ വെളുത്തയുടെ ക്രിസ്ത്യന്‍ പള്ളിയും ഹിന്ദുക്കള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ പറയുന്നു.

അതേസമയം രാഹുലിന്റെ ഈ പ്രതികരണത്തെ പരിഹസിച്ചം നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളി ശബരിമല അയ്യപ്പനെ ചേര്‍ത്ത് ആരെങ്കിലും വ്യാജ ചരിത്രം പ്രചരിപ്പിച്ചാല്‍ പള്ളിയുടെ ചരിത്രം ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അല്ലാതെ ചൊറി കുത്തി ചിരങ്ങാക്കരുതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.


Dont Miss വിപിന്‍ വധക്കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍


ഇമേജിനും പണത്തിനും വേണ്ടി നട്ടെല്ല് പണയം വെച്ച നീ ആയിരിക്കും യഥാര്‍ത്ഥ ഹിന്ദുവെന്നും രണ്ട് പേരും ചേര്‍ന്ന് ഹിന്ദുക്കളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നുമാണ് ചിലരുടെ പ്രതികരണം.

അതേസമയം രാഹുല്‍ ഈശ്വര്‍ നിങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുവിനെന്നും നിങ്ങളെപ്പോലുള്ളവരെയാണ് ഈ നാടിന് ആവശ്യമെന്നും ചിലര്‍ പ്രകരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണവുമായി കഴിഞ്ഞ ദിവസമായിരുന്നു ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയത്.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമായിരുന്നു മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

ആലപ്പുഴ രൂപതയുടെ കീഴിലാണ് അര്‍ത്തുങ്കല്‍ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക. അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമുണ്ട്.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരുന്നത്.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കിമാറ്റിയതാണെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന്‍ പള്ളിയുടെ പഴയ ശ്രീകോവിലാണെന്നായിരുന്നു മോഹന്‍ദാസിന്റെ ‘കണ്ടെത്തല്‍’.

അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് പള്ളി തിരിച്ചുപിടിക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താരയുടെ പണിക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടിരുന്നെന്നും ഇതുകണ്ട പരിഭ്രമിച്ച പാതിരിമാന്‍ ജോത്സ്യനെക്കണ്ടെന്നും ജോത്സ്യന്റെ ഉപദേശപ്രകാരം അള്‍ത്താര മാറ്റിസ്ഥാപിച്ചെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.

Advertisement