എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിക്ക് ഏത് സമയത്തും തന്റെ സ്ഥാനം ഏറ്റെടുക്കാം:മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Monday 17th June 2013 7:14pm

manmohan

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഏത് സമയത്തും അധികാരം ഏറ്റെടുക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യു.പി.എയെ നയിക്കാന്‍ രാഹുല്‍ സര്‍വ്വ യോഗ്യനാണെന്നും, അതിനുള്ള കഴിവ് രാഹുലിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Ads By Google

കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും. രാഷ്ട്രീയത്തില്‍ സ്ഥിരം മിത്രങ്ങളോ, ശത്രുങ്ങളോ ഇല്ലെന്നും  പ്രധാനമന്ത്രി വ്യക്തമാക്കി.

നിതീഷ് കുമാര്‍ മതേതര നേതാവാണ്.  നേരന്ദ്രമോഡി യു.പി.എ സര്‍ക്കാരിന് ഒരിക്കലും ഭീഷണിയാവില്ലെന്നും  നരേന്ദ്രമോഡി ആരെണെന്നും അദ്ദേഹം എന്തിന് വേണ്ടിയാണ് നിലകൊള്ളു ന്നതുമൊക്കെ ജനങ്ങള്‍ക്കറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്.

പുതിയ നാല് കാബിനറ്റ് മന്ത്രിമാരെയും നാല് സഹമന്ത്രിമാരെയും ഉള്‍പ്പെടുത്തി രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാന മന്ത്രിസഭക്ക് നേരത്തെ രൂപം നല്‍കിയിരുന്നു.

ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍ . സന്തോഷ് ചൗധരി, ജെ ഡി ശീലം, ഇ എം എസ് നാച്ചിയപ്പന്‍ , മണിക് റാവു എന്നിവര്‍ക്ക് സഹമന്ത്രിസ്ഥാനവും ലഭിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രമന്ത്രിസഭ അവസാനമായി പുനഃസംഘടിപ്പിച്ചത്. ഇതിനുശേഷം ഡി.എം.കെ, തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചതടക്കം ഒട്ടേറെ ഒഴിവുകള്‍ നികത്തേണ്ടതുണ്ടായിരുന്നു. ഇതിനുപുറമെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് റെയില്‍വേമന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലും നിയമമന്ത്രിയായിരുന്ന അശ്വനികുമാറും രാജിവെച്ച ഒഴിവുകള്‍.

തിങ്കളാഴ്ച വൈകീട്ട്  രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്.

Advertisement