പ്രിയങ്കയും രാഹുലും ചേർന്ന് ഇന്ന് യു.പിയിൽ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും
national news
പ്രിയങ്കയും രാഹുലും ചേർന്ന് ഇന്ന് യു.പിയിൽ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 8:34 am

ന്യൂ​ദൽ​ഹി: എ.​ഐ​.സി​.സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ്ഥാനമേറ്റ പ്രിയങ്ക ​ഗാന്ധി ഇന്ന് ഉത്തർപ്രദേശിൽ പ്രചാരണത്തിന് തുടക്കമിടും. കോ​ണ്‍​ഗ്ര​സ് അധ്യക്ഷനും പ്രിയങ്കയുടെ സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ​ശ്ചി​മ യു​.പി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഐ​.സി​.സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ്രി​യ​ങ്ക​യോ​ടൊ​പ്പം പ്രചാരണത്തിൽ പങ്കുചേരും. കിഴക്കൻ യു.പിയുടെ ചുമതലയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായ പ്രിയങ്കയ്ക്ക് ഉള്ളത്.

Also Read കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു

രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും സിന്ധ്യയുടെയും റാലിയുമായി ബന്ധപ്പെട്ട് റോ​ഡു​ക​ളിലെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രാ​ഹു​ലും പ്രി​യ​ങ്ക​യും ചേ​ർ​ന്നു പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ർ റോ​ഡ് ഷോയും നടത്താൻ പദ്ധതിയുണ്ട്.

യു.പിയിലെ ല​ക്നൗ​വി​ലുള്ള കോൺഗ്രസ് ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന മൂന്നുപേരും ഹ​സ്ര​ത്ഗ​ഞ്ചി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ​യും സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ​യും പ്ര​തി​മ​ക​ളി​ൽ പൂമാലകൾ സമർപ്പിച്ചതിനു ശേഷമായിരിക്കും പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുക. രാഹുൽ വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങാനും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ്രിയങ്കയും ചേർന്ന് പ്രചാരണപരിപാടികൾ തുടരാനാണ് പദ്ധതി.

Also Read പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ റോഡ് പണി പൂര്‍ത്തീകരിച്ചു

ല​ക്നൗ​വി​ലെ യു​.പി.​സി​.സി. ആ​സ്ഥാ​ന​ത്ത് പണികഴിപ്പിച്ച മീഡിയ ഹാളിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി നിർവഹിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തൊക്കെ തന്ത്രങ്ങളാണ് പ്രയോഗിക്കേണ്ടത് എന്നതിനെ പറ്റി വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമായി രാഹുലും, പ്രിയങ്കയും,സിന്ധ്യയും ചർച്ച നടത്തും.