ധ്രുവങ്ങള്‍ 16 ന് ശേഷം പൊലീസ് ത്രില്ലറുമായി റഹ്മാന്‍; '7' ട്രെയ്‌ലര്‍ പുറത്തുവിട്ടു
Movie Trailer
ധ്രുവങ്ങള്‍ 16 ന് ശേഷം പൊലീസ് ത്രില്ലറുമായി റഹ്മാന്‍; '7' ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2019, 11:48 pm

ചെന്നൈ: ധ്രുവങ്ങള്‍ 16 ന് ശേഷം റഹ്മാന്‍ നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘ 7 ‘ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറായാണ് റഹ്മാന്‍ എത്തുന്നത്.

നിസാര്‍ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഹ്മാന് പുറമേ തെലുങ്കിലെ യുവ നായകന്‍ ഹവിഷും പ്രധാനവേഷത്തില്‍ എത്തുന്നു. ആറ് നായികമാരാണ് ചിത്രത്തിലുള്ളത്.

സെവനില്‍ റെജീന കസാന്ദ്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നിവരാണ് നായികമാര്‍. ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മാണംകിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ്മ, ജവഹര്‍ ജക്കം എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രം ജൂണ്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും.