എഡിറ്റര്‍
എഡിറ്റര്‍
രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കില്ല; അക്കാമദിക് രംഗത്ത് തുടരാനാണ് താത്പര്യമെന്ന് രഘുറാം രാജന്‍
എഡിറ്റര്‍
Thursday 9th November 2017 8:32am


ന്യൂദല്‍ഹി: രാഷ്ട്രീയത്തിലേക്കില്ലെന്ന് രഘുറാം രാജന്‍. ചിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.

ചിക്കാഗോ സര്‍വകലാശാലയിലെ അധ്യാപക ജോലിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയില്‍ വിവിധ വിദ്യഭ്യാസ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ദല്‍ഹിയില്‍നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് പകരം പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള മികച്ച വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാനാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്ന് ആപ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.


Read more:   നോട്ടുനിരോധനം തൊഴില്‍ നഷ്ടത്തിന് വഴിവെച്ചെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി: തൊഴില്‍നഷ്ടമായത് കഴിവുകേട് കൊണ്ടെന്ന് ന്യായീകരണം


നരേന്ദ്ര മോദി നോട്ട് നിരോധന പദ്ധതി പ്രഖ്യാപിക്കുന്നതിന് തോട്ടു മുന്‍പാണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞത്. നിലവില്‍ ജചി.എസ്.ടി അടക്കമുള്ള വിഷയങ്ങളില്‍ രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രഘുറാം രാജനെ എം.പിയാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

2012ല്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ രാജന്‍ അടുത്ത വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു. രണ്ടാം തവണയും ആര്‍.ബി.ഐയുടെ ഗവര്‍ണ്ണര്‍ പദവിയില്‍ തുടരാന്‍ രാജന് താത്പര്യമുണ്ടായിരുന്നെങ്കിലും മോദി സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുക്കാന്‍ തയാറായിരുന്നില്ല.

Advertisement