ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Rafale Deal
റാഫേലില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
ന്യൂസ് ഡെസ്‌ക്
Wednesday 10th October 2018 11:14pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ദസോള്‍ട്ട് ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ലോയ്ക് സെഗലാന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ 2017 മേയ് മാസത്തില്‍ നാഗ്പൂരില്‍ നടന്ന യോഗത്തില്‍ വ്യക്താമാക്കിയതായും മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ‘ഈഴവ മുഖ്യനെ സവര്‍ണര്‍ക്ക് സഹിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

‘ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ലഭിച്ച രേഖ പ്രകാരം റാഫേല്‍ കരാറിന് അംബാനിയുമായുള്ള പങ്കാളിത്തം ഫലപ്രദമായിരിക്കും എന്ന രീതിയിലാണ് അവതരിപ്പിച്ചത്. 2017 മേയ് 11 നാണ് നാഗ്പൂരിലെ ജീവനക്കാരുടെ പ്രതിനിധികള്‍ക്കായി ദസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് സംയുക്ത സംരംഭത്തിന്റെ അവതരണ സമയത്ത് ദാസ്വാള്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ലോയ്ക് സെഗലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോകാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

ALSO READ: രണ്ടാമൂഴത്തിനെതിരെ എം.ടി. വാസുദേവന്‍ നായരുടെ തടസ്സ ഹര്‍ജി

നേരത്തെ റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

WATCH THIS VIDEO:

Advertisement