എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശകരെ അല്‍പ്പം വിശ്രമിക്കൂ… റാഫയുടെ റാക്കറ്റിന്റെ കരുത്ത് ചോര്‍ന്നിട്ടില്ല
എഡിറ്റര്‍
Monday 11th September 2017 6:50pm

2017 ടെന്നീസ് ലോകത്തിന് ഈ വര്‍ഷം സവിശേഷതയുള്ള ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളുടെ തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു ഇത്. ആദ്യം സെറീനയില്‍ തുടങ്ങി പിന്നീട് ഫെഡററിലും ഇപ്പോള്‍ നദാലിലുമെത്തി നില്‍ക്കുകയാണ് തിരിച്ചുവരവുകളുടെ ടെന്നീസ് ഗാഥ.


2017 ടെന്നീസ് ലോകത്തിന് ഈ വര്‍ഷം സവിശേഷതയുള്ള ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളുടെ തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു ഇത്. ആദ്യം സെറീനയില്‍ തുടങ്ങി പിന്നീട് ഫെഡററിലും ഇപ്പോള്‍ നദാലിലുമെത്തി നില്‍ക്കുകയാണ് തിരിച്ചുവരവുകളുടെ ടെന്നീസ് ഗാഥ.

പ്രായക്കൂടുതലെന്ന പതിവു പല്ലവിയെ മൈതാനത്തിന് പുറത്തുനിര്‍ത്തിയാണ് മൂവരും കിരീടമുയര്‍ത്തിയത്. യു.എസ് ഓപ്പണിലെ കിരീട നേട്ടത്തോടെ കറ്റാലന്‍ കരുത്തന്‍ റാഫ ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ ഇതിഹാസതാരം ഫെഡറര്‍ക്ക് തൊട്ടുപിന്നിലാണ്. ഈ സീസണിലെ നാലു ഗ്രാന്‍ഡ്സ്ലാമുകളില്‍ രണ്ടെണ്ണം വീതം ഇരുവരും പങ്കിട്ടെടുത്തു എന്നതും സവിശേഷതയാണ്.

കൂട്ടുകാരനായ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ മൂന്നാം യു.എസ് ഓപ്പണ്‍ കൈപ്പിടിയിലൊതുക്കിയത്. 30 എന്ന മാര്‍ജിന്‍ കടന്നാല്‍ കായികതാരങ്ങളെ വി്ശ്രമിക്കാന്‍ തയ്യാറെടുക്കുന്ന വിമര്‍ശകരുടെ അവസാനത്തെ ഇരയായിരുന്നു നദാല്‍ ഇതുവരെ. താരത്തിന്റെ പരിക്കും വിമര്‍ശകര്‍ക്ക് ഉത്തേജകമായി.

 

താരതമ്യേന ദുര്‍ബലനായ എതിരാളിയെയായിരുന്നു ആന്‍ഡേഴ്‌സണില്‍ ഇന്ന് കണ്ടത്. ഇടയ്‌ക്കെപ്പോഴൊ ഒന്നു മിന്നിയതൊഴിച്ചാല്‍ ഫൈനലിലെ ആവേശമൊന്നും ആര്‍തര്‍ ആഷ്‌ലെ സ്റ്റേഡിയത്തില്‍ കണ്ടില്ല. തീര്‍ത്തും ആധികാരികമായ ഒരു ഫൈനല്‍.

എന്നാല്‍ യു.എസ് ഓപ്പണ്‍ സെമിയില്‍ ഡെല്‍പെട്രോയെ പരാജയപ്പെടുത്തിയ പോരാട്ടം മാത്രം മതിയായിരുന്നു വിമര്‍ശകരുടെ വായ അടപ്പിക്കാന്‍. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം മൂന്നു സെറ്റുകളിലൂടെ തിരിച്ചുവന്ന നദാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതിഫലനമായിരുന്നു. അതിലൊന്ന് ഒരു സെറ്റില്‍ ഡെല്‍പെട്രോയെ പൂര്‍ണ്ണമായും നിഷ്പ്രഭനാക്കിയായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

 

കളിമണ്‍കോര്‍ട്ടിലെ രാജകുമാരനെന്നറിയപ്പെടുന്ന നദാലാണ് ടെന്നീസ് റാങ്കിംഗിലെ നിലവിലെ ഒന്നാം റാങ്കുകാരന്‍. 16 ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള നദാല്‍ ഗ്രാന്‍ഡ്‌സാം നേട്ടത്തില്‍ ഫെഡറര്‍ക്ക് താഴെയാണ്. 2004 മുതല്‍ ഇരുവരും പരസ്പരം മത്സരിക്കുന്നുണ്ട്. 13 വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇരുവരുടെയും വീഴ്ചയും വാഴ്ചയും ഒരുപാട് കണ്ടു.

എന്നാല്‍ ഈ വര്‍ഷം രണ്ടുപേരും നടത്തിയ തിരിച്ചുവരവ് ചാരത്തില്‍ നിന്നുയര്‍ന്നു പാറിയ ഫീനിക്‌സ് എന്ന പതിവ് ഉപമകള്‍ക്കുമപ്പുറമാണ്. വിമര്‍ശകരെ ഇനി അല്‍പം വിശ്രമിക്കുക… അവര്‍ കളിയെ ആസ്വദിച്ചുകൊണ്ടിരിക്കട്ടെ…

Advertisement