എഡിറ്റര്‍
എഡിറ്റര്‍
റേസ് 2 വിനെതിരെയുള്ള പരാതിയില്‍ സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കണം:ഹൈക്കോടതി
എഡിറ്റര്‍
Wednesday 20th March 2013 3:36pm

ന്യൂദല്‍ഹി: റേസ് 2 വിനെതിരെയുള്ള അപ്രിയത തുറന്നടിച്ച് ദല്‍ഹി ഹൈക്കോടതി. റേസില്‍ നഗ്നതയും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതി ഇന്ന് പരിഗണിച്ചിരുന്നു.

Ads By Google

ഈ ചിത്രം യു.എ സര്‍ട്ടിഫിക്കറ്റ നല്‍കിയതിനെതിരെ സാമൂഹ്യപ്രവര്‍ത്തക ടീന ശര്‍മയാണ് പരാതി നല്‍കിയത്.

സിനിമാവ്യവസായം എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ ദയവായി ചിന്തിക്കണം. നിങ്ങള്‍ കുട്ടികളെ അച്ചടക്കമില്ലായ്മയാണോ പഠിപ്പിക്കുന്നതെന്നാണ് ഈ കേസ് പരിഗണിച്ച ജസ്റ്റിസ് ഡി. മുരുകേശനും വി.കെ ജയിന്‍ ഉം ഉള്‍പ്പെടെയുള്ള ബഞ്ച് ചോദിച്ചത്.

ഈ ചിത്രത്തില്‍ നഗ്നതയും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയോ എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതി കേള്‍ക്കുകയായിരുന്നു കോടതി . ചിത്രം നിരീക്ഷിച്ച ശേഷമാണ് കോടതി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

റേസ് 2 വിന്റെ നിര്‍മാതാവും സംവിധായകനും  ഈ ചിത്രത്തിനുള്ള പ്രദര്‍ശനനാനുമതി സി.ബി.എഫ്.സി നല്‍കിയിയതായി വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തില്‍ വാര്‍ത്താ വിതരണ മന്ത്രാലയം, സി.ബി.എസ്.സി , ഡല്‍ഹി സര്‍ക്കാര്‍ എന്നിവരോടും ഈ വിഷയത്തില്‍ ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
്‌റേസ് 2 വിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനുള്ള നടപടികള്‍ പതിനാലു ദിവസത്തിനുള്ളില്‍ എടുക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ടീന ശര്‍മ കോടതിയിലെത്തിയത്. ഈ ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ വളരെ വേദനിച്ചു. കാരണം ദ്വയാര്‍ത്ഥത്തിലാണ് ഇതില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സംഭാഷണവുമെന്ന് ശര്‍മ പറഞ്ഞു.

അമ്പത് രാജ്യങ്ങളിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. നാല്‍പത് രാജ്യങ്ങളിലും ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കേഷനാണ് അനുവദിച്ചിട്ടുള്ളത്.

ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അമേരിക്കയും ബ്രിട്ടണും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയത്. ഈ ചിത്രത്തില്‍ സ്ത്രീകളെ തരം താഴ്ത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

Advertisement