എഡിറ്റര്‍
എഡിറ്റര്‍
ആര്‍. ശ്രീലേഖയുടെ ‘കറുത്തമ്മമാര്‍’ പ്രയോഗം വിവാദമാകുന്നു
എഡിറ്റര്‍
Wednesday 19th June 2013 1:29pm

r.-sreelekha

കോട്ടയം: മലായള മനോരമയില്‍ ആര്‍. ശ്രീലേഖ ഐ.പി.എസ് എഴുതിയ ‘കറുത്തമ്മ’മാര്‍ ഏറുന്നോ? എന്ന ലേഖനം വിവാദത്തില്‍. കറുപ്പ് നിറത്തെ മോശമായി ചിത്രീകരിക്കുന്ന ലേഖനത്തിനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വ്യാപക പ്രതിഷേധം  ഉയരുകയാണ്.
Ads By Google

‘വെളുത്ത് സുന്ദരിയായ അരയത്തിപ്പെണ്ണിനെ തകഴി ‘കറുത്തമ്മ’ എന്ന് എന്തിനു വിളിച്ചു എന്ന് പണ്ടെനിക്ക് സംശയം ഉണ്ടായിരുന്നു. എത്ര അന്ന്വര്‍ഥമായ പേര്! കടലില്‍ പോകുന്ന മുക്കുവന്റെ ജീവന്‍ കുടിലിലിരിക്കുന്ന മുക്കുവത്തിയുടെ കൈയ്യിലാണെന്ന തത്വം മറക്കുന്നവരെ മറ്റെന്ത് വിളിക്കാന്‍? ഒരു കുടുംബം രക്ഷപെടണമെങ്കില്‍
സ്ത്രീ വിചാരിച്ചാല്‍ മതിയെന്ന തത്വം, ഒരു സമൂഹത്തിന്റെ ഭാവി സ്ത്രീകളുടെ കൈയ്യില്‍ സുരക്ഷിതമാണെന്ന സത്യം എവിടെപ്പോയി മറഞ്ഞു ? നമ്മുടെ ഇടയില്‍ ‘കറുത്തമ്മമാര്‍’ കൂടിക്കൂടി വരികയാണോ ?’

സ്ത്രീകളുടെ കുറ്റകൃത്യ പ്രവണത ഏറി വരുന്നതിനെ കുറിച്ച് പറയുന്ന ലേഖനത്തിന്റെ അവസാന ഭാഗത്താണ് തകഴിയുടെ കറുത്തമ്മയെ കുറിച്ച് പറയുന്നത്. വെളുത്ത അരയത്തിപ്പെണ്ണിന് കഥാകൃത്ത് കറുത്തമ്മ എന്ന് പേരിട്ടിരിക്കുന്നതെന്തിനാണെന്ന് താന്‍ സംശയിച്ചിരുന്നതായി പറയുന്ന ലേഖിക, പിന്നീടാണ് കറുത്തമ്മ എന്ന് പേര് അന്വര്‍ത്ഥമാണെന്ന് ലേഖിക തിരിച്ചറിയുന്നത്.

അതിന് കാരണമാകുന്നതാകട്ടെ സ്ത്രീകളില്‍ ഏറി വരുന്ന കുറ്റവാസനയും. ഇത്രയും കുറ്റവാസനയുള്ള സ്ത്രീകളെ കറുത്തമ്മ എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ കഴിയില്ലെന്നും ആര്‍. ശ്രീലേഖ പറയുന്നു.

സ്ത്രീകളുടെ കുറ്റവാസനയ്ക്ക് കാരണം അവരുടെ സാഹചര്യങ്ങളാണെന്ന് മുന്‍പ് തോന്നിയിരുന്നെങ്കിലും ഇന്ന് ആ തോന്നല്‍ ഇല്ലെന്നും ശ്രീലേഖ ലേഖനത്തില്‍ പറയുന്നു.

karuthamma

 

Advertisement