എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി ബുക് ടെസ്റ്റ് ഒന്നാംഘട്ടം പൂര്‍ത്തിയായി
എഡിറ്റര്‍
Tuesday 5th March 2013 1:55pm

ദുബൈ: മീലാദ് കാമ്പയിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ബുക്ടെസ്റ്റിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ പങ്കെടുപ്പിച്ചുള്ള രണ്ടാംഘട്ട പരീക്ഷ മാര്‍ച്ച് എട്ടിന് സോണ്‍ കേന്ദ്രങ്ങളില്‍ നടക്കും.

Ads By Google

ഐ പി ബി പ്രസിദ്ധീകരിച്ച റസൂലിന്റെ പൂമുഖം എന്ന പുസ്തകം പ്രവാസി സമൂഹത്തിന് വായനക്കു നല്‍കിയാണ് ഉള്ളടക്കം അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന പരീക്ഷ നടത്തുന്നത്. പുസ്തകത്തോടൊപ്പം വിതരണം ചെയ്ത ചോദ്യാവലിക്ക് ഉത്തരങ്ങള്‍ എഴുതി സമര്‍പ്പിക്കുന്ന രീതിയായിരുന്നു ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കിയത്.

70 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവരെ പങ്കെടുപ്പിച്ചുള്ളതാണ് രണ്ടാംഘട്ട പരീക്ഷ. ഗള്‍ഫിലെ 35 സോണ്‍ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. മീലാദ് കാമ്പയിന്‍ കാലത്ത് പ്രവാചകരെ പഠനവിധേയമാക്കുക ലക്ഷ്യം വെച്ചാണ് പുസ്തകം തയ്യാറാക്കി വിതരണം ചെയ്തത്.

അത് അടിസ്ഥാനമാക്കി പരീക്ഷ നടത്തുന്നതെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹികള്‍ അറിയിച്ചു. രണ്ടാംഘട്ട പരീക്ഷയില്‍ വിജയം നേടുന്നവര്‍ക്ക് നാഷണല്‍, സോണ്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.

Advertisement