എഡിറ്റര്‍
എഡിറ്റര്‍
വാഹനങ്ങളുടെ ആര്‍.സി. ബുക്കില്‍ ഇനി ഉടമയുടെ ചിത്രവും ഉണ്ടാകും
എഡിറ്റര്‍
Wednesday 19th June 2013 12:33am

rcbook

പത്തനംതിട്ട: വാഹനങ്ങളുടെ ആര്‍.സി. ബുക്കില്‍ ഇനി ഉടമയുടെ ചിത്രവും ഉണ്ടാകും. വാഹന മോഷണവും തട്ടിപ്പുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.സി. ബുക്കില്‍ ഉടമയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത്.
Ads By Google

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ്‌സിങ്ങ് ജൂണ്‍ 15നാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. വാഹനങ്ങളുടെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ എളുപ്പവഴി എന്ന നിലയിലാണ് ഉടമയുടെ ഫോട്ടോ ആര്‍.സി. ബുക്കില്‍ ചേര്‍ക്കുന്നത്.

ആര്‍.ടി.ഓഫീസു കളിലെ സോഫ്റ്റ്‌വെയര്‍ ഇതിനായി പരിഷ്‌കരിക്കുന്നതുവരെ ആര്‍.സി. ബുക്കുകളുടെ വിതരണം നിര്‍ത്തിവയ്ക്കും. ജൂലായ് ഒന്ന് മുതല്‍ പരിഷ്‌കാരം നിലവില്‍വരും.

ആര്‍.ടി. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ രണ്ട് ചിത്രങ്ങള്‍ നല്‍കണം. ഉദ്യോഗസ്ഥര്‍ ഇത്‌സ്‌കാന്‍ ചെയ്ത് ആര്‍.സി.ബുക്ക് തയ്യാറാക്കും.

വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പുതിയ ഉടമയുടെ ചിത്രം ഉള്‍പ്പെടുത്തി ആര്‍.സി. ബുക്ക് എടുക്കണം. പെര്‍മിറ്റുകളിലും ഉടമയുടെ ചിത്രം ചേര്‍ക്കും.

നിലവില്‍ വാഹനഉടമയുടെ ഒപ്പ് ആര്‍.സി.ബുക്കില്‍ ചേര്‍ക്കുന്നുണ്ട്. ചിത്രംകൂടി ഉള്‍പ്പെടുത്താനാണ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുന്നത്. ആര്‍.സി.ബുക്കിന്റെ ഇടതുവശത്ത് മുകളിലായിട്ടായിരിക്കും ഉടമയുടെ ചിത്രം വയ്ക്കുക.

വാഹനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ ചിത്രം സ്‌കാന്‍ചെയ്ത് ചേര്‍ക്കണം. ഡീലര്‍ക്കൊ ഉടമയ്ക്ക് സ്വന്തമായൊ ഇത് ചെയ്യാം.

Advertisement