Administrator
Administrator
മകന്റെ കാര്യം വന്നപ്പോള്‍ വി.എസ് വികാരാധീനനാകുന്നു: പിള്ള
Administrator
Sunday 12th June 2011 1:10pm

balakrishnappillaതിരുവനന്തപുരം: സ്വന്തം മകനെതിരേ അന്വേഷണം വന്നപ്പോള്‍ വി.എസ് അച്ച്യുതാനന്ദന്‍ വികാരാധീനനാവുകയാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. ദൈവമുണ്ടെന്ന് ഇതോടെ തനിക്ക് മനസിലായെന്നും പിള്ള പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന വി.എസ്സിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പിള്ള. തന്റെ അനുഭവം മകന് വരുമ്പോള്‍ വി.എസ് പഠിക്കുമെന്നും ദൈവമുണ്ടെന്ന് ഇപ്പോള്‍ മനസിലായതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പരോള്‍ കാലാവധി അവസാനിച്ചതോടെ ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങി. ശിക്ഷ ഇളവുചെയ്യണമെന്ന പിള്ളയുടെ അപേക്ഷയോട് അനുകൂലമായല്ല സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണമെന്നാണ് സൂചന.

Advertisement