എഡിറ്റര്‍
എഡിറ്റര്‍
‘വ്യോമസേനാ മേധാവി മരിച്ചതില്‍ രാജ്യം ദു:ഖിക്കുമ്പോള്‍ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി മോദി’ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമുയരുന്നു
എഡിറ്റര്‍
Sunday 17th September 2017 1:24pm

ന്യൂദല്‍ഹി:വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ ലഭിച്ച അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം വേദനിക്കുന്ന വേളയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം.

അര്‍ജന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഗുജറാത്തിലേക്കു തിരിച്ചതാണ് വിമര്‍ശനത്തിന് ആധാരം.

‘ ഇന്ത്യന്‍ എര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ഇന്ത്യ വിലപിക്കുന്നു. രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

‘ 1965ലെ അര്‍ജന്‍ സിങ്ങിന്റെ നേതൃത്വ മികവ് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ല. കുറച്ചുസമയം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ആരോഗ്യം അനുവദിക്കാഞ്ഞിട്ടും, ഞാന്‍ എതിര്‍ത്തിട്ടും അദ്ദേഹം എന്നെ സല്യൂട്ട് ചെയ്യാനൊരുങ്ങി. അങ്ങനെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പട്ടാളച്ചിട്ട’ എന്നും മോദി പുകഴ്ത്തിയിരുന്നു.

ട്വിറ്ററില്‍ ഇങ്ങനെ കുറിച്ച് മിനിറ്റുകള്‍ക്കകം മോദി പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഗുജറാത്തിലേക്ക് തിരിക്കുകയാണുണ്ടായത്. മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്ച രാജ്യമെമ്പാടും വലിയ ആഘോഷ പരിപാടികള്‍ക്കാണ് ബി.ജെ.പി ആഹ്വാനം ചെയ്തത്. രാജ്യത്തിന് ഒട്ടേറെ സേവനങ്ങള്‍ ചെയ്ത മാര്‍ഷല്‍ അര്‍ജന്‍ സിങ് മരിച്ചതിനു പിന്നാലെ തന്നെ ഇത്തരമൊരു ആഘോഷ പരിപാടി നടത്തുന്നതിനെയാണ് ട്വിറ്ററില്‍ ചോദ്യമുയരുന്നത്.


‘ഐ.എ.എഫ് മാര്‍ഷര്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ദു:ഖാചരണം പ്രഖ്യാപിക്കാത്തത് തെറ്റല്ലേ? ഇതാണോ പ്രോട്ടോക്കോള്‍’ എന്നാണ് ട്വിറ്ററില്‍ മാധ്യമപ്രവര്‍ത്തകന്‍ സുശാന്ത് സിങ് ചോദിക്കുന്നത്.

‘അര്‍ജന്‍ സിങ് മരിച്ചതിനാല്‍ നാളത്തെ പിറന്നാള്‍ ആഘോഷം മോദിജി മാറ്റിവെക്കുമെന്നാണ് കരുതുന്നത്’ എന്ന് മറ്റുചിലര്‍ കുറിക്കുന്നു.

Advertisement