മോദിയുടെ '59 മിനുട്ട് എസ്.എം.ഇ ലോണി'നെ കുറിച്ച് ചില സീരിയസായ സംശയങ്ങള്‍
FB Notification
മോദിയുടെ '59 മിനുട്ട് എസ്.എം.ഇ ലോണി'നെ കുറിച്ച് ചില സീരിയസായ സംശയങ്ങള്‍
മഹേശ്വര്‍ പെറി
Friday, 9th November 2018, 11:33 am

“59 മിനുട്ട് എസ്.എം.ഇ ലോണി”ന് അപേക്ഷിച്ചവര്‍ക്ക് ലോണ്‍ അനുവദിച്ചതായി അറിയിച്ച് കൊണ്ട് ഏതെങ്കിലുമൊരു ബാങ്കിനെ ടാഗ് ചെയ്ത് ഒരു മെയില്‍ ലഭിക്കും.

1. No-Reply@CapitaWorld.com. എന്ന മെയില്‍ ഐ.ഡിയില്‍ നിന്നായിരിക്കും മെയില്‍ വരിക

2. 2015 മാര്‍ച്ച് മുപ്പതിന് രൂപീകരിച്ച കമ്പനിയാണ് ക്യാപിറ്റ പ്ലാറ്റ്‌ഫോം പ്രൈവറ്റ് ലിമിറ്റഡ്

3. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

4. 2017 മാര്‍ച്ച് 31 വരെ ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല, കമ്പനിയുടെ വരുമാനം 15000 മാത്രമായിരുന്നു.

5. കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ജിനന്ദ് ഷാ, വികാസ് ഷാ എന്നിവരുടെ പേരിലാണ്.

6. വിനോദ് മോധയാണ് കമ്പനിയുടെ മറ്റൊരു ഡയറക്ടര്‍, ഇയാള്‍ നിര്‍മ, മുദ്ര കോര്‍പറേറ്റുകളുടെ സ്ട്രാറ്റജിക് അഡൈ്വസറാണ്. മുദ്ര നേരത്തെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലായിരുന്നു.

7. എല്ലാ ലോണ്‍ അപേക്ഷകരും 1180 രൂപ അപേക്ഷയ്ക്കായി നല്‍കണം. ഇതിന് പുറമെ അനുവദിക്കുന്ന ലോണിന്റെ 0.35% പ്രൊസസിങ് ഫീസായി നല്‍കണം.

8. ക്യാപിറ്റവേള്‍ഡിന് പണം ലഭിക്കുക ബാങ്കുകളില്‍ നിന്നായിരിക്കും. ഈ തുക ബാങ്കുകള്‍ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കും

9. അഹമ്മദാബാദ് ആസ്ഥാനമാക്കിയ ഈ പ്രൈവറ്റ് കമ്പനിക്ക് നമ്മുടെ ആദായം, ജി.എസ്.ടി, ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ITsR) തുടങ്ങിയവ ലഭിക്കും.

10. 2018 മാര്‍ച്ചിന് ശേഷം കമ്പനി നാല് പുതിയ ഡയറക്ടര്‍മാരെ നിയമിച്ചതില്‍ അഖില്‍ ഹന്ദ എന്നയാള്‍ 2014ല്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു.

ഇനി ചോദ്യങ്ങള്‍

1 എങ്ങനെയാണ് ക്യപിറ്റല്‍ വേള്‍ഡ് പോലൊരു സ്ഥാപനത്തിന് ലോണ്‍ അനുവദിക്കാനും ഒരു ബാങ്കിനെ ടാഗ് ചെയ്യാനും സാധിക്കുക ? എന്താണ് അവര്‍ക്കുള്ള അധികാരം ? അനുമതി എന്ന് പറയുന്നത് വെറുമൊരു ടിഷ്യൂ പേപ്പറല്ല, ഒരു ലീഡ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിന് എങ്ങനെയാണ് ലോണ്‍ അനുവദിക്കാന്‍ കഴിയുക ?

2. ഈ കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തത് ? മാനദണ്ഡമെന്താണ് ? അവര്‍ക്കുള്ള യോഗ്യത എന്താണ് ?

3. ഇതിന് മുമ്പ് പ്രവര്‍ത്തിക്കുകയോ മുന്‍ പരിചയമോ ഇവര്‍ക്കില്ല, അപ്പോള്‍ അവര്‍ എങ്ങനെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ?

4. ഷാമാര്‍, അഹമ്മദാബാദ്, ഗുജറാത്ത്, എല്ലാം യാദൃശ്ചികതകളാണോ ?

5. മോധ, മുദ്ര, അനില്‍ അംബാനി…

6. ഇത്രയും വലിയൊരു പ്രൊജക്ട് മുന്‍ പരിചയമില്ലാത്തൊരു കമ്പനിയെ വിശ്വസിച്ച് ഏല്‍പ്പിച്ചതെങ്ങനെയാണ് ?

7 എന്താണ് കമ്പനിയുമായുള്ള കരാര്‍ വ്യവസ്ഥകള്‍

8 ക്യാപിറ്റവേള്‍ഡിന് ഈ പദ്ധതി കൊണ്ട് ഉണ്ടാക്കുന്ന വരുമാനം സംബന്ധിച്ച് വല്ല കണക്കുമുണ്ടോ ?

9 അപേക്ഷയ്ക്കായി നല്‍കുന്ന 1180 രൂപ കാപിറ്റ വേള്‍ഡിന് പോകുമോ ? അതു പോലെ പ്രൊസസിങ് ഫീസായ 0.35% നിന്നും അവര്‍ക്ക് വിഹിതം കിട്ടുമോ ? ഒരു മില്ല്യണ്‍ എസ്.എം.ഇ ലോണുകള്‍ക്കായി അപേക്ഷ വന്നാല്‍ കിട്ടുന്ന വരുമാനം ആലോചിച്ച് നോക്കൂ ?

10. അപേക്ഷകന്റെ സ്വകാര്യത സംബന്ധിച്ചുള്ള എന്തൊക്കെ ഉറപ്പുകളാണുള്ളത്.

ഇതിന്റെ ഉടമസ്ഥത, കരാര്‍, ഡയറക്ടര്‍ എന്നിവരെ കുറിച്ചെല്ലാം അന്വേഷിച്ച് വ്യക്തത കൊണ്ടുവരുന്നതിനായി നല്ല കാര്യബോധമുള്ള കുറച്ചുമാധ്യമപ്രവര്‍ത്തകരെങ്കിലും മുന്നോട്ടു വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മഹേശ്വര്‍ പെറി
'കരിയേഴ്സ് 360' എന്ന വിദ്യാഭ്യാസ പോര്‍ട്ടലിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് മഹേശ്വര്‍ പെറി