Administrator
Administrator
ഖത്തര്‍ മലയാളി മാനുവല്‍ ഉടന്‍
Administrator
Monday 25th October 2010 4:18pm

ദോഹ: ഖത്ത­റിലെ വിവിധ മേഖ­ല­ക­ളില്‍ ശ്രദ്ധേ­യ­രായ മല­യാ­ളി­ക­ളുടെ ചരിത്രം രേഖ­പ്പെ­ടു­ത്തുന്ന ഖത്തര്‍ മല­യാളി മാന്വല്‍ എന്ന പദ്ധ­തി­യു­മായി മീഡിയ പ്‌ളസ് രംഗ­ത്ത്.  രേഖ­പ്പെ­ടു­ത്ത­പ്പെ­ടാതെ പോകുന്ന മല­യാളി ജീവി­ത­ത്തിന്റെ നേര്‍ക്കാഴ്ചകളെ വായ­ന­യുടെ ലോക­ത്തിന് അവ­ത­രി­പ്പി­ക്കുന്ന മാന്വല്‍ 2011 ജനുവ­രി­യില്‍ പ്രസി­ദ്ധീ­ക­രി­ക്കു­മെന്ന് മാന്വല്‍ ചീഫ് എ­ഡി­റ്ററും മീഡിയ പളസ് സി. ഇ. ഒ യുമായ അമാനുല്ല വടക്കാങ്ങരയും എഡി­റ്റര്‍ അമ്മാര്‍ കിഴ്പറ­മ്പും വാര്‍ത്താ­സ­മ്മേ­ള­ന­ത്തില്‍ അറ­ിയി­ച്ചു.

ഖത്ത­റിന്റെ പുരോ­ഗ­തി­യിലും വളര്‍ച്ച­യിലും ശ്രദ്ധേ­യ­മായ സംഭാ­വ­ന­ക­ളര്‍പ്പിച്ച നിര­വധി പ്രവാസി മല­യാളി­ക­ളു­ണ്ട്. വ്യാപാരരംഗത്തും സേവ­ന­മേ­ഖ­ല­യിലും വിദ്യാ­ഭ്യാസ രംഗത്തും മാത്ര­മല്ല കലാ­കാ­യിക സാമൂഹ്യ സാംസ്‌കാ­രിക മേഖല­­ക­ളി­ലെല്ലാം തന്നെ അവര്‍ ശോഭ പര­ത്തി­യ­വ­രാ­ണ്.

കേര­ള­ത്തിലെ ഓരോ ചല­ന­ങ്ങ­ളേയും സജീ­വ­മാ­ക്കു­കയും ക്രിയാ­ത്മ­ക­മാ­ക്കു­കയും ചെയ്യുന്നതില്‍ പ്രവാസി മല­യാ­ളി­ക­ളുടെ സംഭാ­വ­ന­കള്‍ ചെറു­ത­ല്ല. ഇവ­രില്‍ പലരും അിറ­യ­പ്പെ­ടാതെ കിട­ക്കു­ന്ന­വ­രാ­ണ്. ഇവ­രുടെ ചരിത്രം പുതിയ തല­മു­റക്ക്വെളിച്ചം പക­രാന്‍ സഹാ­യി­ക്കുമോ എന്ന അന്വേ­ഷ­ണ­മാണ് ഈ പ്രസി­ദ്ധീ­ക­ര­ണം.മെച്ച­പ്പെ­ട്ട ജീവി­ത­മാര്‍ഗം തേടിയുള്ള മല­യാളിയുടെ സഞ്ചാ­ര­ത്തിന് അര­നൂ­റ്റാ­ണ്ടി­ലേറെ പഴ­ക്ക­മു­ണ്ട്.

വളരെ സാഹ­സി­ക­മായി ലോഞ്ചിലും മറ്റും ഗള്‍ഫി­ലെത്തി നാടിനും വീടിനും അത്താ­ണി­യായി മാറിയ എത്ര­യെത്ര പ്രവാ­സി­കള്‍.സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിര­വധി തല­മു­റ­കള്‍ക്കുള്ള
ജീവ­ന­മാര്‍ഗം കണ്ടെ­ത്തിയ ആ മല­യാ­ളി­കളെ ഇനി­യെ­ങ്കിലും നാം തിരി­ച്ച­റി­യു­കയും അംഗീ­ക­രി­ക്കു­കയും ചെയ്യേണ്ടതു­ണ്ട്.

കൂട­പ്പി­റ­പ്പു­ക­ളുടെ വിശ­പ്പിന്റെകര­ച്ചില്‍ കാതു­ക­ളില്‍ വന്നു­നി­റഞ്ഞ­പ്പോ­ഴാണ് മല­യാ­ളി­കള്‍ പലരും പേര്‍ഷ്യ­യി­ലേക്ക് ഇറ­ങ്ങി­തി­രി­ച്ച­ത്. ശൂന്യ­ത­യി­ലേ­ക്കുള്ള യാത്ര­യാ­യി­രുന്നു പലര്‍ക്കുമത്.എന്നാല്‍ കഠി­നാ­ദ്ധ്വാ­നവും ക്ഷമയും അര്‍പ്പ­ണ­ബോ­ധവും കൈമു­ത­ലാ­ക്കിയ അവര്‍ലക്ഷ്യം കൈവ­രി­ച്ചു. ആ ലക്ഷ്യ പ്രാപ്തി­യുടെ ആസ്വാ­ദ­ക­രാണ് ഇന്ന് ഗള്‍ഫി­ലു­ള്ള­വരും കേര­ള­ത്തിലെ അവ­രുടെ ആശ്രി­ത­രും.

ഒരു ചരിത്ര ഗ്ര­ന്ഥ­ത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മല­യാ­ളി­ക­ളുടെ ജീവി­തത്തെ പച്ച­യായി പകര്‍ത്തു­കയും വരും തല­മു­റക്ക് പഠി­ക്കാന്‍ സമാ­ഹ­രി­ക്കു­കയുംചെയ്യുക എന്ന ശ്രമ­ക­ര­മായ ദൗത്യമാണ് ഖത്തര്‍ മല­യാളി മാന്വ­ലി­ലൂടെ മീഡിയപ്‌ളസ് ചെയ്യാനുദ്ദേ­ശി­ക്കു­ന്ന­ത്. പ്രവാസി സമൂ­ഹ­ത്തിലെ വിര­ലി­ലെ­ണ്ണാ­വുന്ന പ്രമു­ഖ­രുടെ നേട്ട­ങ്ങളും ചരി­ത്രവും മാത്രം ആഘോ­ഷി­ക്കപ്പെ­ടുന്ന ഒരു സമൂ­ഹ­ത്തില്‍ സാധാ­ര­ണ­ക്കാ­രന്റെ വിജ­യ­ഗാ­ഥ­കളും സംഭ­വ­ബ­ഹു­ല­മായ ജീവിത

യാഥാര്‍ഥ്യ­ങ്ങളും രേഖ­പ്പെ­ടു­ത്താ­തി­രു­ന്നു­കൂട എന്ന തിരി­ച്ച­റി­വാണ് ഈഉദ്യ­മ­ത്തിന് പ്രേര­കം. ഇന്ന് ഉന്ന­ത­ങ്ങ­ളില്‍ കഴി­യുന്ന പലര്‍ക്കും ത്യാഗ­ത്തിന്റേയുംദുരി­ത­ത്തി­ന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവ­ത­മു­ണ്ട്. പുതിയ തല­മു­റക്ക് പലതും പഠി­ക്കാന്‍ കഴി­യുന്ന രീതി­യില്‍ ആ ജീവി­ത­ത്തി­ലൂടെ അവ­രുടെചരിത്രം അനാ­വ­രണം ചെയ്യുകയാണ് ഖത്തര്‍ മല­യാളി മാന്വല്‍.വ്യാപാ­രം, വിദ്യാ­ഭ്യാ­സം, കല ,സാമൂ­ഹ്യം, സംസ്‌കാ­രം, മാധ്യമ പ്രവര്‍ത്തനം,ജന­സേ­വ­നം തുടങ്ങി വിവിധ മേഖ­ല­ക­ളില്‍ വ്യക്തി­മുദ്ര പതി­പ്പി­ച്ച­വ­രേ­യാണ് ഖത്തര്‍ മല­യാളി മാന്വ­ലില്‍ ഉള്‍പ്പെ­ടു­ത്താ­നു­ദ്ധേ­ശി­ക്കു­ന്ന­ത്.

അര്‍ഹ­രായ ആരുംഇതില്‍ ഉള്‍പ്പെ­ടാ­തി­രുന്നു കൂട. ഈ സന്ദേശം ജന­ങ്ങ­ളി­ലേ­ക്കെ­ത്തി­ക്കു­വാന്‍ എല്ലാ മാധ്യമ പ്രവര്‍കത്തകരു­ടേയും അക­മ­ഴിഞ്ഞ സഹാ­യ­സ­ഹ­ക­ര­ണ­ങ്ങള്‍ അനു­പേ­ക്ഷ്യ­മാ­ണെന്ന് പറ­യേ­ണ്ട­തി­ല്ല­ല്ലോ.കേരള ജന­തക്ക് ഖത്തര്‍ മല­യാ­ളി­ക­ളുടെ ജീവി­തത്തെ അടു­ത്ത­റി.­യു­വാന്‍ അവ­സരംസൃഷ്ടി­ച്ചു­കൊണ്ട് കേര­ള­ത്തിലെ ഗ്രന്ഥ­ശാലാ സംഘ­ത്തില്‍ രജി­സ്റ്റര്‍ ചെയ്ത എല്ലാ ലൈബ്ര­റി­കള്‍ക്കും പത്ര ദൃശ്യ ശ്രാവ്യ മാധ്യ­മ­ങ്ങള്‍ക്കും ഖത്തര്‍ മല­യാളി മാന്വ­ലിന്റെകോപ്പി­കള്‍ സൗജ­ന്യ­മായി എത്തി­ക്കു­വാ­നാണ് ഞങ്ങള്‍ ഉദ്ധേ­ശി­ക്കു­ന്ന­ത്.

കേര­ള­ത്തിന്റെ വളര്‍ച്ചക്ക് സ്തുത്യര്‍ഹ­മായ സംഭാ­വ­ന­ക­ളര്‍പ്പിച്ച ഖത്ത­റിലെ പ്രവാസി മല­യാ­ളി­ക­ളെ, അവ­രുടെ ജീവിതത്തെ വായ­നാ­ലോ­ക­ത്തിന് സമര്‍പ്പി­ക്കുന്ന ഖത്തര്‍ മല­യാളി മാന്വല്‍ 2011 ല്‍ മീഡിയാ പ്‌ളസിന്റെ പുതു­വല്‍സര സമ്മാ­ന­മാ­യി­രി­ക്കും.മീഡിയ പ്‌ളസ് മാനേ­ജിംഗ് ഡയ­റ­ക്ടര്‍ ശുക്കൂര്‍ കിനാ­ലൂര്‍, സീനി­യര്‍ മാര്‍ക്ക­റ്റിംഗ് എക്‌സി­ക്യൂ­ട്ടീവ് അബ്ദുല്‍ ഫത്താഹ് നില­മ്പൂര്‍, മാര്‍ക്ക­റ്റിംഗ് എക്‌സി­ക്യൂ­ട്ടീവ് എന്നി­വരും വാര്‍ത്താ­സ­മ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തു.

Advertisement