എഡിറ്റര്‍
എഡിറ്റര്‍
വിമാനയാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്ക് വെച്ച് പി.വി സിന്ധു; താരത്തിന് പിന്തുണയുമായി ആരാധകര്‍
എഡിറ്റര്‍
Saturday 4th November 2017 3:40pm

മുംബൈ: വിമാനയാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്ക് വെച്ച് ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു. നവംബര്‍ നാലിന് മുംബൈയില്‍ വെച്ചുണ്ടായ ദുരനുഭവമാണ് സിന്ധു തന്റെ ട്വിറ്റര്‍ വഴി പങ്ക് വെച്ചത്.

ഇന്ന് മുംബൈയില്‍ ഇന്‍ഡിഗോ 6 ഇ 608 വിമാനത്തില്‍ യാത്രകഴിഞ്ഞ് വരികയായിരുന്ന സിന്ധുവിനോട് ഗ്രൗണ്ട് സ്റ്റാഫ് അജീതോഷ് മോശമായി പെരുമാറുകയായിരുന്നു. ‘ഗ്രൗണ്ട് സ്റ്റാഫ് ആയ അജീതേഷ് വളരെ മോശമായും ക്രൂരമായും എന്നോട് പെരുമാറി. വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആയ അഷിമ അയാളോട് കുറെ പറഞ്ഞ് നോക്കി യാത്രക്കാരോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അയാള്‍ അവരോടും വളരെ ക്രൂരമായാണ് പെരുമാറിയത്.’ സിന്ധു പറയുന്നു.


Also Read ‘ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചാല്‍ ഇങ്ങനെയിരിക്കും’; ക്രിക്കറ്റ് മൈതാനത്തേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ


ഇത്തരത്തിലുള്ള ആളുകളാണ് ഇന്‍ഡിഗോ പോലുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതെങ്കില്‍ അവരുടെ സല്‍പ്പേര് നശിക്കാന്‍ കൂടുതലൊന്നും ചെയ്യെണ്ടെന്നും അവര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഷിമയോട് അന്വേഷിക്കാനും മറ്റൊരു ട്വീറ്റിലൂടെ താരം പറയുന്നുണ്ട്. താരത്തിന്റെ ട്വീറ്റ് പുറത്ത് വന്നതോടെ നിരവധിയാളുകളാണ് ട്വിറ്ററില്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisement