എഡിറ്റര്‍
എഡിറ്റര്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ഫൈനലില്‍ പൊരുതിത്തോറ്റു
എഡിറ്റര്‍
Sunday 27th August 2017 9:46pm

 


ഗ്ലാസ്ഗോ:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ഫൈനലില്‍ പൊരുതിത്തോറ്റു. ജപ്പാന്റെ നസോമി ഒകുഹറയോടാണ് സിന്ധുവിന്റെ തോല്‍വി.

ഒന്നിനെതിരെ രണ്ട്സെ റ്റുകള്‍ക്കാണ് നസോമി ഒകുഹറയുടെ വിജയം .സിന്ധുവിന്റെ തുടക്കം തന്നെ പതറിയെങ്കിലും രണ്ടാം സെറ്റില്‍ സിന്ധു തിരിച്ചു വന്നിരുന്നു. പക്ഷേ നിര്‍ണായകമായ മൂന്നാം സെറ്റില്‍ സിന്ധു 20-22 ന് തോറ്റു.


Also read ‘ന്റെ പഹയാ.. ഇയ്യെന്ത് മനുഷ്യനാടോ..’; ലങ്കക്കെതിരെ മാസ്മരിക ക്യാച്ചുമായി രോഹിത് ശര്‍മ; വീഡിയോ കാണാം


ഒന്നാം സെറ്റില്‍ തുടക്കത്തില്‍ മുന്നേറിയ സിന്ധുവിനെ പക്ഷേ ജപ്പാന്റെ നസോമി ഒകുഹറ 21-19.ന് തളച്ചു. പിന്നീട് രണ്ടാം സെറ്റില്‍ സിന്ധു പിഴവുകള്‍ പരിഹരിച്ച് തിരിച്ചു വന്നു. രണ്ടാം സെറ്റില്‍ ഒകുഹറയെ അവസാന നിമിഷത്തില്‍ സിന്ധു 20-21 ന് ഒതുക്കിയിരുന്നെങ്കിലും മൂന്നാം സെറ്റോടെ സിന്ധു പരാജയം രുചിച്ചു.

റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പായിരുന്നു ഇത്.

Advertisement