എഡിറ്റര്‍
എഡിറ്റര്‍
പുടിന്റെ വിവാഹമോചനത്തിന് കാരണം പ്രണയമല്ലെന്ന് വക്താവ്
എഡിറ്റര്‍
Sunday 9th June 2013 8:30am

putin-and-wife

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ വിവാഹമോചനത്തിന് കാരണം പ്രണമല്ലെന്നും പുടിന്‍ ആരുമായും പ്രണയത്തിലല്ലെന്നും അദ്ദേഹത്തിന്റെ വക്താവ്  ദിമിത്രി എസ്. പെസ്‌കോവ് പറഞ്ഞു.

റിഥമിക് ജിംനാസ്റ്റിക് താരവും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ യുവതിയുമായി പുതിന്‍ പ്രണയത്തിലാണെന്നും ഇവരെ വിവാഹം കഴിക്കാനാണ് പുടിന്‍ വിവാഹ മോചനം നേടിയതെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

Ads By Google

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വക്താവ് പറഞ്ഞു. ഭാര്യയുമായി ബന്ധം പിരിയാന്‍ തീരുമാനിച്ചതായ വാര്‍ത്ത  സ്‌റ്റേറ്റ് ടെലിവിഷനില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിലാണ് സ്ഥിരീകരിച്ചത്.

30 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1983 ല്‍ വിവാഹിതരായ പുടിന്‍-ലുഡ്മില ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. കാമുകിയും ജിംനാസ്റ്റിക് താരവുമായ അലിന കയബേവയുമായി പുടിനുളള ബന്ധം ഏറെക്കാലമായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

വിവാഹമോചിതരായാലും സൗഹൃദം തുരുമെന്ന് ലുഡ്മില പറഞ്ഞു. പുടിന്‍ എപ്പോഴും തന്റെ ജോലികളില്‍ വ്യാപൃതനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം വിഷമകരമായിരുന്നുവെന്നും ലുഡ്മില പറഞ്ഞു.

30 കാരി കയബേവയുമായി അടുത്തതോടെ ലുഡ്മിലയുമായി പുടിന്‍ അകലത്തിലായിരുന്നു. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് അപൂര്‍വമായി മാത്രമായിരുന്നു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

2012 മെയ് 7 ന് നടന്ന പുടിന്റെ സത്യപ്രതിഞ്ജാ ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.

Advertisement