എഡിറ്റര്‍
എഡിറ്റര്‍
പച്ചപ്പുല്ല് തിന്നേണ്ടിവന്നാലും ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തില്ല; വേണ്ടത് സമാധാന ചര്‍ച്ചകള്‍ പുടിന്‍
എഡിറ്റര്‍
Wednesday 6th September 2017 11:25am

 

 

മോസ്‌കോ: പച്ചപ്പുല്ല് തിന്നേണ്ടിവന്നാലും ഉത്തരകൊറിയ ആണവ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. ഉത്തരകൊറിയ ആയുധപരീക്ഷണങ്ങള്‍ തുടരുകയും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രാജ്യത്തിനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.


Also Read: ‘ഇനിയെത്ര പേരുടെ ചോര വേണം നിങ്ങളുടെ ദാഹം മാറാന്‍?’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക കേരളം


ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പുടിന്‍ ഉത്തരകൊറിയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നയത്തിനെതിരെ രംഗത്ത് വന്നത്. ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങള്‍ ആഗോളതലത്തില്‍ തന്നെ വന്‍തോതില്‍ നാശനഷ്ടങ്ങള്‍ക്കിടവരുത്തുമെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ ഉപരോധ നിലപാടുകള്‍ അപ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ട പുടിന്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെയും എിര്‍ത്തു. നേരത്തെ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചപ്പോളും എതിര്‍പ്പുമായി റഷ്യ രംഗത്തെത്തിയിരുന്നു.

ആണവപരീക്ഷണത്തില്‍ നിന്ന് പിന്തിരിയാത്ത ഉത്തരകൊറിയക്കെതിരെ ഉപരോധം കൊണ്ട് കാര്യമില്ലെന്നും മറിച്ച് സമാധാന ചര്‍ച്ചകളാണ് മേഘലയില്‍ വേണ്ടതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഉപരോധം ഏപര്‍പ്പെടുത്തുമ്പോള്‍ ലക്ഷകണക്കിന് സാധാരണക്കാര്‍ക്ക് കഷ്ടത അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകാര്‍; നേതൃത്വം നല്‍കി മാധ്യമപ്രവര്‍ത്തകരും


എന്നാല്‍ തങ്ങളുടെ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ അമേരിക്കയെ സംബോധന ചെയ്യാനുള്ള ഗിഫ്റ്റ് പാക്കേജായിരുന്നുവെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ ഹാന്‍ തെ സംഗ് വ്യക്തമാക്കി. അമേരിക്ക പ്രകോപനം അവസാനിപ്പിക്കും വരെ ഇത്തരത്തിലുള്ള പാക്കേജുകള്‍ അമേരിക്കയ്ക്ക് സമ്മാനിക്കുമെന്നും ഹാന്‍ തെ സംഗ് കൂട്ടിച്ചേര്‍ത്തു.

Advertisement