Administrator
Administrator
പുത്തൂര്‍ കസ്റ്റഡി മരണം: പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
Administrator
Monday 20th June 2011 7:47am

puthoor-sambathപാലക്കാട്: പുത്തൂര്‍ കൊലക്കേസ് പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പ്രതികളായ നാലു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സി.ബി.ഐ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

ഡി.വൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, എസ്.ഐ.മാരായ പി.വി. രമേശ്, ടി.എന്‍. ഉണ്ണികൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ എ.പി. ശ്യാമപ്രസാദ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി.

കേസ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിലാണ്. രാമചന്ദ്രനും രമേശും ഉണ്ണികൃഷ്ണനും ശ്യാമപ്രസാദും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു സി.ബി.ഐ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്.

Advertisement