Administrator
Administrator
പുത്തൂര്‍ കസ്റ്റഡി മരണം: മൂന്ന് പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി
Administrator
Wednesday 1st June 2011 10:58am

hihg-courtകൊച്ചി: പുത്തൂര്‍ കസ്റ്റഡിമരണക്കേസിലെ പ്രതികളായ മൂന്ന് പോലീസുകാര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എസ്. ഐമാരായിരുന്ന പി.വി. രമേശ്, ടി.എന്‍. ഉണ്ണികൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശ്യാമപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായരാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനപോലീസിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement