എഡിറ്റര്‍
എഡിറ്റര്‍
ഇത് മജയാകും ചങ്ങായി! നോട്ട് നിരോധിച്ച മോദിയുടെ തന്ത്രത്തെ വെല്ലാന്‍ എത്തുന്നു ‘എന്തും ചെയ്യും നിത്യാനന്ദ ഷേണായി’; പുത്തന്‍ പണം ട്രെയിലര്‍
എഡിറ്റര്‍
Saturday 8th April 2017 5:56pm

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ രഞ്ജിത്തും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന പുതിയചിത്രമായ പുത്തന്‍ പണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാസര്‍ഗോഡ് ഭാഷയാണ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണം.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനെ രാജ്യത്തെയാകമാനം ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.


Also Read: പായുന്ന കാലത്തിനൊപ്പം ഓടിയെത്താന്‍ കോടതിയും: രാജ്യത്താദ്യമായി കോടതി സമന്‍സ് വാട്‌സ് ആപിലൂടെ ആയക്കാന്‍ തയ്യാറാടെക്കുന്നു


കാസര്‍ഗോഡുകാരന്‍ നിത്യാനന്ദ ഷേണായിയാണ് ചിത്രത്തില്‍ മമ്മൂട്ടി. രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷ സംസാരിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി പുത്തന്‍ പണത്തില്‍ അടിമുടി കാസര്‍ഗോഡുകാരനായാണ് എത്തുന്നത്.

ട്രെയിലറിലുടനീളം കാസര്‍ഗോഡു ഭാഷ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പരാജയ പാതയില്‍ സഞ്ചരിക്കുന്ന മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും വിജയ വഴിയിലേക്ക് തിരിച്ചു വരാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ട്രെയിലര്‍ കാണാം

Advertisement