സിദ്ദു മുഖ്യമന്ത്രി ആവാതിരിക്കാന്‍ എന്തുംചെയ്യും; വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് അമരീന്ദര്‍ സിംഗ്
National Politics
സിദ്ദു മുഖ്യമന്ത്രി ആവാതിരിക്കാന്‍ എന്തുംചെയ്യും; വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് അമരീന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 7:50 pm

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ തുറന്നുപോര് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ പറഞ്ഞു. സിദ്ദു സംസ്ഥാനത്തിന് തന്നെ വലിയ വിപത്താണെന്നാണ് അമരീന്ദര്‍ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെക്കുന്നത്.

അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം ഉണ്ട്. അമരീന്ദറിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.

പ്രിയങ്കാ ഗാന്ധിയുേടയും രാഹുല്‍ ഗാന്ധിയുടേയും അടുത്ത ആളാണ് സിദ്ദു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സിദ്ദു എത്താന്‍ സാധ്യത കൂടുതലാണ്. ഈ ഒരു സാഹചര്യം മുന്നില്‍ക്കണ്ടാണ് അമരീന്ദറിന്റെ പ്രതികരണം.

സിദ്ദുവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കിയാല്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പദ്ധിയും അമരീന്ദറിന് ഉണ്ട്. അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Punjab Crisis, Latest updation