എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
എഡിറ്റര്‍
Monday 25th September 2017 12:52pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റേയും പ്രദീപിന്റേയും ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി പറഞ്ഞു.


Dont Miss ‘പിന്നല്ല!’ ; തുറന്ന ജീപ്പില്‍ പര്യടനം നിഷേധിച്ചതിന് പിന്നാലെ ഗുജറാത്തില്‍ കാളവണ്ടിയില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം


പള്‍സര്‍ സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞഥാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഇയാള്‍. സുനിക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ട്. നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം കാവ്യയുടേയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കും. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.

പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.

അതേസമയം ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു.

Advertisement