പുതുച്ചേരിയില്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണം; മുഖ്യമന്ത്രിയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍
national news
പുതുച്ചേരിയില്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണം; മുഖ്യമന്ത്രിയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 7:39 pm

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

33 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്. നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

അണ്ണാ ഡി.എം.കെയിലെയും എന്‍.ആര്‍ കോണ്‍ഗ്രസിലെയും ഓരോ എം.എല്‍.എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുളള ശ്രമം നടത്തുന്നതിനിടയിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്.

അതേസമയം രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെക്കുമെന്നും സൂചനയുണ്ട്.

നേരത്തെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന സൗന്ദര്‍രാജന് താല്‍ക്കാലിക ചുമതല നല്‍കിയത്.

തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Puducherry LG asks CM Narayansamy to prove majority on Feb 22