എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ഇന്ന് പൊതു അവധി
എഡിറ്റര്‍
Sunday 25th January 2015 4:19pm

saudi-01

ജിദ്ദ: സൗദിയില്‍ ഇന്ന് പൊതു അവധി. രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവാണ് ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മരണപ്പെട്ട അബ്ദുള്ള രാജാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും പുതിയ രാജാവ് സല്‍മാന്‍ രാജാവിന് വേണ്ടി രാജ്യമുടനീളം പ്രതിജ്ഞയെടുക്കുന്നതിനും വേണ്ടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയണ് സൗദി പ്രസ് ഏജന്‍സി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രാജ്യത്തെ പ്രദേശിക ഭരണാധികാരികളും ഗവര്‍ണര്‍മാരും അനുശോചനം സ്വീകരിക്കുകയും പ്രതിജ്ഞ അംഗീകരിക്കുകയും ചെയ്യും. ജിദ്ദയിലെയും ദമാമിലെയും ഇന്റര്‍നാഷല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.

Advertisement