എഡിറ്റര്‍
എഡിറ്റര്‍
റാങ്ക് ലിസ്റ്റ് കാലാവധി: സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി തള്ളി
എഡിറ്റര്‍
Tuesday 25th June 2013 12:15am

psc

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമോ പുതിയ ലിസ്റ്റ് വരുന്നതുവരെയോ നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) തള്ളി.

നാലരവര്‍ഷം തികഞ്ഞാലും പുതിയ ലിസ്റ്റ് വന്നാലും നിലവിലെ ലിസ്റ്റുകള്‍ റദ്ദാക്കും എന്ന വ്യവസ്ഥയോടെയാണ് നീട്ടിയത്. കാലവധി നീട്ടണമെന്ന ശുപാര്‍ശ നേരത്തെ കമ്മീഷന്‍ തിരിച്ചയച്ചിരുന്നു.

Ads By Google

2013 ഡിസംബര്‍ 31നോ അതിന് മുമ്പോ അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പുതിയ ലിസ്റ്റ് തയാറാകാത്ത സാഹചര്യത്തില്‍ മൂന്ന് വര്‍ഷമായെന്ന കാരണം പറഞ്ഞ് റദ്ദാക്കരുതെന്നും ലിസ്റ്റില്‍ ശേഷിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ നാലര വര്‍ഷം വരെ കാലാവധി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

അതിനുശേഷം കാരണങ്ങള്‍ കൂടി വിശദീകരിച്ച് നല്‍കിയ ശുപാര്‍ശയില്‍ മൂന്ന് മാസം മാത്രം നീട്ടിയാല്‍ മതിയെന്നാണ് തീരുമാനം. അതേസമയം, ജൂണ്‍ 30ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് (സെപ്റ്റംബര്‍ 30) കൂടി നീട്ടാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

പുതിയ ലിസ്റ്റ് ഇല്ലാതിരിക്കുകയും പഴയത് റദ്ദാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. കഴിഞ്ഞതവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 30 വരെയാണ് നീട്ടിയിരുന്നത്.

ഇവയാണ് മൂന്ന് മാസം കൂടി നീട്ടി നല്‍കിയത്. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാര്‍ച്ച് 31 ആയി ഏകീകരിച്ചതോടെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിത്തുടങ്ങിയത്.

എല്‍.ഡി. ക്‌ളര്‍ക്ക് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സര്‍ക്കാറിന്റെ അഭിപ്രായം തേടാന്‍ കമീഷന്‍ തീരുമാനിച്ചു. ഈ തസ്തികയില്‍ യോഗ്യത പ്‌ളസ് ടുവായി ഉയര്‍ത്തിയിരുന്നു.

നിലവില്‍ ഇത് എസ്.എസ്.എല്‍.സിയാണ്. വിദ്യാഭ്യാസയോഗ്യത ഉയര്‍ത്തിയാല്‍ ആ ദിവസം മുതല്‍ നടക്കുന്ന എല്ലാ നിയമനങ്ങള്‍ക്കും അത് ബാധകമാകും. ഇത് സംബന്ധിച്ച് കോടതി ഉത്തരവുമുണ്ട്.

പഌസ്ടു യോഗ്യതയാക്കിയാല്‍ നിലവിലുള്ള എല്‍.ഡി.ക്‌ളര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കേണ്ടി വരും. അതിനാല്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം വിജ്ഞാപനം ഇറക്കാന്‍ കമീഷന്‍ തീരുമാനിച്ചു.

Advertisement