Administrator
Administrator
ജോ­സ­ഫിന്റെ കൈപ്പത്തി സി പി ഐ ­എ­മ്മിനെ സഹാ­യി­ക്കുന്ന വിധം
Administrator
Sunday 1st August 2010 9:34am

 

മ­റു­വാക്ക്/പി എ­സ് ­റം­ഷാദ്

പി.­ജെ.­ജോ­സഫ് പോയ­പ്പോള്‍ വി,­സു­രേ­ന്ദ്രന്‍ പിള്ളയ്ക്കു മന്ത്രി­യാ­കാനും പി.­സി.­തോ­മ­സിനു പാര്‍ട്ടി ചെയര്‍മാ­നാ­കാനും സാധി­ച്ച­തു­പോ­ലെ എളു­പ്പ­ത്തില്‍ കൈപ്പി­ടി­യി­ലൊ­തു­ക്കാ­വുന്ന നേട്ട­മ­ല്ല, ടി.­ജെ.­ജോ­സഫ് എന്ന അധ്യാ­പ­കനു കൈപ്പത്തി നഷ്ട­പ്പെ­ട്ട­പ്പോള്‍ കേര­ള­ത്തിലെ സിപി­എ­മ്മി­നു­ണ്ടാ­യി­രി­ക്കു­ന്ന­ത്. കൈപ്പത്തി കോണ്‍ഗ്ര­സിന്റെ തെര­ഞ്ഞെ­ടുപ്പു ചിഹ്ന­മാ­ണ്. പക്ഷേ, ഇവിടെ അതി­പ്പോള്‍ സി പി­ ഐ എ­മ്മിന്റെ വിജ­യ­ചി­ഹ്ന­മായി മാറാന്‍ പോകു­ന്നു. ഒരു­വെ­ടിക്കു പല പക്ഷി­കളെ വീഴ്ത്തുന്ന ഈ രാഷ്ട്രീയ സാമര്‍ത്ഥ്യ­ത്തിന്റെ അന്തര്‍ഗ­ത­ങ്ങ­ളെ­ക്കു­റിച്ച് ഇനി സംസാ­രിച്ചു തുട­ങ്ങേ­ണ്ടി­യി­രി­ക്കു­ന്നു.

പോപ്പു­ലര്‍­ഫ്രണ്ട് പ്രതി­നി­ധാനം ചെയ്യുന്ന അക്ര­മോല്‍സുക പ്രതി­രോധ രാഷ്ട്രീ­യ­ത്തിന്റെ എല്ലാ കുഴ­പ്പ­ങ്ങ­ളെയും അതേ­പടി അംഗീ­ക­രി­ച്ചു­കൊ­ണ്ടു­തന്നെ ഇതു നിര്‍വ­ഹി­ക്കാതെ വയ്യ. പ്രവാ­ച­കനെ നിന്ദി­ക്കുന്ന ചോദ്യ­പേ­പ്പര്‍ തയ്യാ­റാ­ക്കിയ അധ്യാ­പ­കന്റെ കൈവെട്ടി പ്രവാ­ചക സ്‌നേഹം പ്രക­ടി­പ്പി­ക്കുന്ന, പ്രവാ­ച­കാ­ധ്യാ­പ­ന­ങ്ങള്‍ക്കു കടക വിരു­ദ്ധ­മായ അസ­ഹി­ഷ്ണു­തയ്ക്കു നേരേ ചൂണ്ടിയ വിര­ലു­കള്‍ ഒട്ടും മട­ക്കാ­തെ­യു­മാകാം ഈ പരി­ശോ­ധ­ന. വിശുദ്ധ റമ­ദാന്‍ മാസ­ത്തില്‍ റിമാന്‍ഡില്‍ ജയി­ലു­ക­ളില്‍ കഴി­യേണ്ടി വരുന്ന നിര­വധി മുസ്‌ലിം ചെറു­പ്പ­ക്കാ­രുടെ കുടും­ബ­ങ്ങ­ള്‍ക്ക് ഈ കപട പ്രവാ­ചക സ്‌നേഹി­ക­ളോ­ടുള്ള വെറു­പ്പിന്റെ ആഴം കുറച്ചു കാണു­കയും വേണ്ട.

അതൊക്കെ അവിടെ നില്‍ക്ക­ട്ടെ. പിന്നെയും പിന്നെയും പറഞ്ഞു പറഞ്ഞു പറഞ്ഞ് പോപ്പു­ലര്‍ഫ്രണ്ട് എന്ന അവി­വേ­കി­ക­ളുടെ കൂട്ടത്തെ രാജ്യത്തെ ഏറ്റവും വലിയ ഭീക­രപ്രസ്ഥാ­നമാക്കി അവ­ത­രി­പ്പിച്ചു പോകു­ന്നത് നമ്മുടെ കാല­ത്തോടു ചെയ്യുന്ന അനീ­തി­യായി മാറി­യേ­ക്കും. പള്ളിപൊളി­ച്ച­വരും മുസ്‌ലിംകളെ കൂട്ട­ക്കൊല ചെയ്തവരും കന്യാ­സ്ത്രീ­കളെ കൂട്ട മാന­ഭംഗം ചെയ്ത­വ­രു­മൊക്കെ നിശ്ശ­ബ്ദ­മായ ചിരിയോടെ നമുക്കി­ട­യില്‍ത­ന്നെ­യു­ള്ള­പ്പോള്‍ പ്രത്യേ­കി­ച്ചും.

സി പി­ ഐ എ­മ്മിനോട് ചേര്‍ത്തു പറ­യാന്‍ ഇപ്പോഴും നാവും മനസും വിസമ്മതിക്കുന്ന ഒരു രാഷ്ട്രീയ പദ­പ്ര­യോ­ഗ­ത്തില്‍ നിന്നു­വേണം ചിന്തിച്ചു തുട­ങ്ങാന്‍ എന്നത് തന്നെ ഖേദ­ക­ര­മാ­ണ്. മൃദു ഹിന്ദുത്വം എന്ന­താണ് ആ പദം. ഇത്ര­കാ­ലവും കോണ്‍ഗ്ര­സി­നെ­ക്കു­റിച്ച് നമ്മള്‍ കേട്ടും മന­സിലുറ­പ്പിച്ചും പറഞ്ഞും പോന്ന വാക്ക് പൊടു­ന്നനെ സി പി ഐ ­എ­മ്മി­നോടു ചേര്‍ത്തു പറ­യേ­ണ്ടി­വ­രു­ന്ന­തിലെ മുസ്‌ലിം സങ്ക­ട­ത്തിനു തുല്യ­ത­യില്ല.

ഒരു നിയ­മ­സഭാ തെര­ഞ്ഞെ­ടുപ്പ് മാസ­ങ്ങള്‍ക്കു മാത്രം അക­ലെ­യെത്തി നില്‍ക്കു­മ്പോ­ള്‍ കേര­ള­ത്തിലെ സി പി­ ഐ എമ്മും അതുവഴി ഇടതുമുന്നണിയും സ്വീക­രി­ക്കാ­നു­ദ്ദേ­ശി­ക്കുന്ന രാഷ്ട്രീയ അട­വു­ന­യ­ത്തിന്റെ കാച്ചി­ക്കു­റു­ക്കിയ രൂപം മൃദു ഹിന്ദുത്വത്തി­ന്റേ­താ­ണ്. അതി­ലേക്ക് അതി­വേ­ഗ­ത്തില്‍ അടു­ക്കാന്‍, കുറഞ്ഞ ചെല­വില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ സി പി­ ഐ എമ്മിനും കിട്ടിയ കുറു­ക്കു­വ­ഴി­യാണ് ടി.­ജെ.­ജോ­സ­ഫിന്റെ കൈപ്പ­ത്തി. നോക്കു­ക, ഒരു­വട്ടം കൂടി ഇട­തു­മു­ന്നണി അധി­കാ­ര­ത്തി­ലെ­ത്തി­യാല്‍ കേര­ള­ത്തിലെ മുസ്‌ലിം പ്രീണന രാഷ്ട്രീ­യ­ത്തിന് അറുതി വരു­മെന്ന് ആര്‍­ എ­സ്­ എസ് വില­യി­രു­ത്തി­യി­രി­ക്കു­ന്നു. ആര് ആരോട് എപ്പോള്‍ പറ­ഞ്ഞ­താണ് ഇക്കാര്യം എന്ന ചോദ്യം അപ്ര­സ­ക്തം. നമ്മുടെ നാട്ടില്‍ പല സംഘ­ട­ന­ക­ളു­ടെയും ഉള്‍പ്പാര്‍ട്ടി വിശ­ല­ക­ന­ങ്ങള്‍ മാധ്യ­മ­പ്ര­വര്‍ത്ത­കര്‍ക്ക് വള്ളി­പു­ള്ളി­വി­ടാതെ ലഭി­ക്കു­ന്നത് അച്ച­ടിച്ച കോപ്പി­യുടെ രൂപ­ത്തി­ല­ല്ല­ല്ലോ. അല്ലെങ്കില്‍പിന്നെ ആര്‍­എ­സ്­എസ് നിഷേ­ധി­ക്ക­ട്ടെ.

സി പി ഐ എം നയി­ക്കുന്ന ഇട­തുമുന്നണിയെ ഒരി­ക്കല്‍ കൂടി അധി­കാ­ര­ത്തി­ലെ­ത്തി­ക്കാന്‍ ആര്‍ എ­സ്­ എസ് എന്ന ഹിന്ദുത്വ വര്‍ഗീയ സംഘ­ടന മന­സു­വെ­ക്കു­ന്നി­ട­ത്തോളം എത്തി­യി­രി­ക്കുന്നു കാര്യ­ങ്ങള്‍ എന്നത് ചെറിയ കാര്യ­മ­ല്ല. കൂട്ടിയും കിഴിച്ചും പിന്നെയും കൂട്ടിയും നോക്കി­യ­പ്പോള്‍ ആര്‍­ എ­സ്­ എ­സിനു കിട്ടിയ ഉത്ത­ര­ത്തില്‍ ദൂരവ്യാ­പക അപ­ക­ട­ങ്ങള്‍ പതു­ങ്ങി­യിരിക്കു­ന്നു­ണ്ട്. ന്യൂന­പക്ഷ പ്രീണനം എന്ന് അവര്‍ വിളി­ക്കുന്ന, ന്യൂന­പക്ഷ താല്‍പ­ര്യ­ങ്ങള്‍ സംര­ക്ഷി­ക്കുന്ന രാഷ്ട്രീയ നയ­ത്തില്‍ നിന്ന് എല്ലാ കക്ഷി­കളും മാറി­ച്ചി­ന്തിക്കേണ്ടി വരും. അത് ആര്‍­ എ­സ്­ എസ് തന്നെ അവ­രുടെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച­യില്‍ പ്രവ­ചി­ച്ചി­ട്ടു­മു­ണ്ട്.

അതാ­യത് ഒരി­ക്കല്‍ കൂടി അധി­കാ­ര­ത്തി­ലെ­ത്താന്‍ ന്യൂന­പ­ക്ഷാ­നു­കൂല രാഷ്ട്രീയ അജണ്ട സഹാ­യി­ക്കി­ല്ലെന്നു തിരി­ച്ച­റിഞ്ഞ് ഭൂരി­പക്ഷ വര്‍ഗീ­യ­തയെ പ്രീണി­പ്പി­ക്കാന്‍ ഇറ­ങ്ങി­പ്പു­റ­പ്പെ­ട്ടി­രി­ക്കു­ന്ന സി പി­ ഐ എ­മ്മിന് ഉന്തിന്റെ കൂടെ ഒരു തള്ളു നല്‍കാന്‍ സംഘ­പ­രി­­വാര്‍ ഇപ്പോഴേ തയ്യാര്‍. അതി­ന­വ­രെ പ്രേരി­പ്പി­ക്കു­ന്നത് പോപ്പു­ലര്‍ ഫ്രണ്ടിനെ­തിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീക­രി­ക്കുന്ന കര്‍ശന നട­പ­ടി­കളും സി പി­ ഐ എമ്മിന്റെ പ്രചണ്ഡമായ ക്യാംപെ­യ്‌നും. ജോസഫ് എന്ന ക്രിസ്ത്യാനിയുടെ വെട്ടി­മാ­റ്റ­പ്പെട്ട കൈപ്പ­ത്തിക്കു പക­ര­മായി പോപ്പു­ലര്‍ഫ്രണ്ടിന്റെ ചോര നല്‍കുന്ന­തു­വഴി ക്രിസ്ത്യന്‍ വോട്ടു­ക­ളില്‍ നിന്നും നല്ലൊ­രു പങ്ക് വന്നു വീഴു­മെ­ന്നത് ബോണസ്. അതു പക്ഷേ, താല്‍ക്കാ­ലി­ക­മാ­ണ്. ദീര്‍ഘകാ­ലാടിസ്ഥാ­ന­ത്തില്‍ അവര്‍ കെ.­എം.­മാ­ണിയും ഉമ്മന്‍ചാ­ണ്ടിയും വിളിച്ചാല്‍ കൂടെ­പ്പോ­കും. എന്നാല്‍ പോപ്പു­ലര്‍ഫ്ര­ണ്ടു­മായി അത്ര അകല്‍ച്ച­യൊ­ന്നു­മി­ല്ലാത്ത യുഡി­എ­ഫില്‍ നിന്ന് ഒരു രമേശ് ചെന്നി­ത്ത­ല­യൊന്നും വിളി­ച്ചാല്‍ മാറ്റാ­വുവ രാഷ്ട്രീയ അജ­ണ്ട­യല്ല ആര്‍­എ­സ്­എ­സി­ന്റേ­ത്. ഓര്‍ കൂടു­കല്‍ നല്ലത് സിപി­എ­മ്മി­ന്റേ­തു­ത­ന്നെ­യെന്ന് അവര്‍ തിരി­ച്ച­റി­യുന്നു എന്ന­താണു കാ­ര്യം.

തീവ്ര­വാദ സ്വഭാ­വ­മുള്ളതോ അല്ലാത്തതോ ആയ ഏതെ­ങ്കിലും സംഘടന­യുമായി ബന്ധ­പ്പെട്ട ഒരു ക്രിമി­നല്‍ കേസ് കേര­ളത്തി­ലെ­വി­ടെ­യെ­ങ്കിലും ഉണ്ടായാ­ലു­ടന്‍ സംസ്ഥാ­ന­ത്തെ­മ്പാ­ടു­മുള്ള അവ­രുടെ ഓഫീ­സുകള്‍ റെയ്ഡ് ചെയ്യുന്ന, കേരളം മുഴു­വന്‍ ഓടി­ച്ചിട്ടു പ്രവര്‍ത്ത­കരെ പിടി­ക്കുന്ന പുതിയ രീതി­യെ­ക്കു­റിച്ചു പറ­യു­ന്ന­തിനു മുമ്പ് മറ്റു ചിലതു കൂടി ചികഞ്ഞു പുറത്തെടുത്ത് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. അധികം മുമ്പ­ല്ലാതെ ഈ കോള­ത്തില്‍ എഴു­തിയ ഒരു കുറി­പ്പില്‍ ചില ചിന്ത­കള്‍ പങ്കു­വ­ച്ചി­രു­ന്നു.­ ജ­മാ­അ­ത്തിനെ ഇരയാക്കി ചൂണ്ട­യി­ടു­ന്ന­താരെ എന്ന­താ­യി­രുന്നു ചോദ്യം. ജമാ­അത്തെ ഇസ്‌ലാമിയെ നിശി­ത­മായി കട­ന്നാ­ക്ര­മി­ക്കു­ന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണ­റായി വിജ­യന്റെ ഉന്നം ജമാ­അ­ത്തല്ല മറിച്ച് എന്‍­ എ­സ്­ എസും സംഘ­പ­രി­വാറും ആണെന്നു ചൂണ്ടി­ക്കാ­ട്ടി­യ­പ്പോള്‍ അതി­ശ­യോക്തി എന്നു വിശേ­ഷി­പ്പി­ച്ച­വ­രുണ്ട്. എന്നാല്‍ കാര്യ­ങ്ങള്‍ ഇപ്പോള്‍ കൂടു­തല്‍ വ്യക്ത­മാ­വു­കയും മറ്റു പല­രും, പത്ര­ങ്ങ­ളിലെ കോള­മി­സ്റ്റു­കളും ചാന­ലു­ക­ളിലെ വാര്‍ത്താ അവ­താ­ര­കരും സമാന ഉത്കണ്ഠ പല രൂപ­ത്തില്‍ പ്രക­ടി­പ്പിച്ചു തുട­ങ്ങിയിട്ടുണ്ട് ഇ­പ്പോള്‍.

വിവാദ ദേവസ്വം ബില്ലി­ലാണ് തുട­ക്കം. ജമാ­അത്തു വഴി ആ ലൈന്‍ നീങ്ങി­നി­രങ്ങി നീങ്ങു­മ്പോ­ഴാണ് ടി ജെ ­ജോ­സഫ് എന്ന അധ്യാ­പ­കന്റെ കൈപ്പ­ത്തി­യുടെ രൂപ­ത്തില്‍ പുതിയ കുതി­പ്പിന് അവ­സരം വന്നു­വീ­ണ­ത്. ദേവസ്വം മന്ത്രി കട­ന്ന­പ്പള്ളി രാമ­ച­ന്ദ്രന്‍ പോലും അറിയാതെ രായ്ക്കു രായ്മാനം ദേവ­സ്വം­ബില്‍ പൂട്ടി­വച്ചു, സി പി­ ഐ എം. വെള്ളാ­പ്പ­ള്ളി­യുടെ അനു­കൂല സമീ­പ­ന­ത്തെ­ക്കാള്‍ വക­വ­ച്ചത് എന്‍­ എ­സ് ­എസ്, ഹിന്ദു ഐക്യ­വേ­ദി, ക്ഷേത്ര­സം­ര­ക്ഷണ സമിതി തുട­ങ്ങി­യ­വ­യുടെ പ്രതി­ഷേധത്തെ­യാ­യി­രു­ന്നല്ലോ. നിയ­മ­സ­ഭ­യില്‍ അവ­ത­രി­പ്പിച്ച് സബ്ജക്ട് കമ്മിറ്റി­ക്കു­വിട്ട ദേവസ്വം ബില്ല് അങ്ങനെ അപ്ര­ത്യ­ക്ഷ­മാ­യി. അവിടെ തുടങ്ങി കാര്യ­ങ്ങള്‍.

മു­സ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീ­യത വള­രു­ന്നുവെന്ന് മുഖ്യ­മന്ത്രി അടു­ത്ത­ഘ­ട്ട­മായി പറ­ഞ്ഞു. അടുത്ത 20 വര്‍ഷം­കൊണ്ട് കേര­ളത്തെ മു­സ്‌ലിം ഭൂരിപക്ഷ പ്രദേ­ശ­മാ­ക്കാന്‍ പോപ്പു­ലര്‍ ഫ്രണ്ട് പദ്ധ­തി­യി­ടുന്നുവെന്ന് മുഖ്യ­മന്ത്രി വാര്‍ത്താ­സ­മ്മേ­ളനം വിളിച്ചുകൂട്ടി പറ­ഞ്ഞത് ഈ ലൈനിന്റെ മറ്റൊരു ഘട്ടം. പറഞ്ഞത് പോപ്പുലര്‍ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചാ­ണ്, മു­സ്‌ലിം സമുദായ­ത്തെ­ക്കു­റി­ച്ചല്ല എന്നൊക്കെ വാദിച്ചു ­നില്‍ക്കാം. കേള്‍ക്കു­മ്പോള്‍ ന്യായ­മെന്നു തോന്നു­കയും ചെയ്യും. എന്നാല്‍ മുഖ്യ­മന്ത്രി വി എസ് അച്യു­താ­ന­ന്ദന്‍ പറഞ്ഞ ആ കാര്യം കേള്‍ക്കു­മ്പോ­ള്‍ ആര്‍ക്കാണു കൂടു­തല്‍ ആസ്വാ­ദ്യ­മാ­വുക എന്നതിന്റെ അടി­സ്ഥാനത്തി­ലാണ് വിലയിരു­ത്തലുണ്ടാകേ­ണ്ട­ത്.

സി പി­ ഐ എ­മ്മിന് ഔദ്യോ­ഗിക പക്ഷവും അച്യു­താ­ന്ദന്‍ പക്ഷ­വു­മൊക്കെ ഉണ്ടെ­ങ്കിലും ഈ അജ­ണ്ട­യില്‍ അ­വര്‍ തമ്മില്‍ അഭി­പ്രായ വ്യത്യാ­സ­മി­ല്ലെ­ന്നതും ശ്രദ്ധേ­യം. അടുത്ത തെര­ഞ്ഞെ­ടു­പ്പില്‍ വീണ്ടും സീറ്റു­റ­പ്പാ­ക്കാന്‍ വി.­എസ് ഒരു പടി മുമ്പേ ഓടുന്നതുമാ­കാം.പോപ്പു­ലര്‍ഫണ്ട് ഇത്ര­കാ­ലവും നിയ­മ­വി­ധേ­യ­മായി നട­ത്തിയ ഫ്രീഡം പരേ­ഡിന്റെ സി ഡി­കള്‍ ഏതോ വമ്പന്‍ തൊണ്ടി എന്ന­തു­പോലെ പോലീസ് പൊക്കി­യെ­ടുത്ത് മാധ്യ­മ­ങ്ങള്‍ക്കു മുന്നില്‍ നിര­ത്തു­മ്പോള്‍ കോടി­യേരി ബാല­കൃ­ഷ്ണനും പിണ­റായി വിജ­യ­നു­മെ­ങ്കിലും നാണം തോന്നേ­ണ്ട­താ­ണ്. അങ്ങനെ തോന്നി­യാല്‍ ഈ വില­കു­റഞ്ഞ പരി­പാടി അവ­സാ­നി­പ്പി­ക്കാന്‍ നിര്‍ദേ­ശി­ക്കു­ക­യു­മാ­കാം. രണ്ടാ­മതു പറ­ഞ്ഞത് അവ­രു­ദ്ദേ­ശി­ക്കു­ന്നി­ല്ല. കാരണം മേല്‍പ­റഞ്ഞ രാഷ്ട്രീയ ലൈനിന് എതി­രാ­ണ­ത്. പര­മാ­വധി നുണ­കള്‍കൊ­ണ്ടു കോട്ട­കെ­ട്ടാ­നാണു ശ്രമം. അതി­നി­ട­യില്‍ അവര്‍ നാണം മാറ്റി­വ­ച്ചി­രി­ക്കു­ന്നു. നാണം­കെട്ടും വോട്ടു­നേടിയാല്‍ അധി­കാരം കൊണ്ടു നാണം മറ­യ്ക്കാം. പണ്ട് ഐ എ­സ്സ് എസ്സ് നിരോ­ധ­ന­കാ­ലത്ത് അബ്ദു­ന്നാ­സര്‍ മഅ­ദ­നി­യുടെ ഓഫീസ് റെയ്ഡ് ചെയ്ത് ഗര്‍ഭനിരോ­ധന ഉറ­കള്‍ പിടി­ച്ചെ­ടുത്ത പോലീ­സിന് ഇതൊന്നും അത്ര­വ­ലിയ കാര്യ­മ­ല്ല. ഉറ കൊണ്ടു­വ­യ്ക്ക­ണം, സിഡി അവി­ടെ­ത്തന്നെ കാണും എന്ന­തേ­യുള്ളു വ്യത്യാ­സം. അന്ന് കെ.­ക­രു­ണാ­ക­രന്‍ കളിച്ച കളി ഇന്ന് വി.­സിവും പിണ­റാ­യിയും കളി­ക്കു­ന്ന­തിലെ ഖേദം മാത്ര­മാണു ബാക്കി.

സഖാവ് പി.­ജ­യ­രാ­ജനെ ഒരു തിരു­വേണ നാളില്‍ വീട്ടില്‍ കയറി വെട്ടി­വീ­ഴ്ത്തിയത് ആര്‍ ­എ­സ്­ എ­സു­കാ­രാ­ണല്ലോ. അതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത് ഏതെ­ങ്കിലും ആര്‍­ എ­സ്­ എസ് കാര്യാ­ലയം റെയ്ഡ് ചെയ്തതായി ഓര്‍മ്മ­യുണ്ടോ? എസ്­ എ­ഫ് ഐ സംസ്ഥാന സെക്ര­ട്ട­റി­യാ­യി­രുന്ന ധീര­സ­ഖാവ് സുധീ­ഷിനെ വീട്ടു­മു­റ്റത്ത് അമ്മയ്ക്കും അഛനും മുന്നി­ലിട്ട് കൊത്തി നുറ­ക്കി­യ­പ്പോ­ഴെ­ങ്കിലും സംസ്ഥാന വ്യാപ­ക­മായി ആര്‍­എ­സ്­എ­സി­നെ­തിരേ പട­പ്പു­റ­പ്പാ­ടു­ണ്ടായോ? തിരിച്ച് യുവ­മോര്‍ച്ച സംസ്ഥാന വൈസ് പ്രസി­ഡന്റാ­യി­രുന്ന ജയ­കൃ­ഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറി­യില്‍, കുട്ടി­ക­ളുടെ മുന്നിലിട്ട് കഥ­ക­ഴിച്ച കേസിലെ പ്രതി­കള്‍ സിപി­എ­മ്മു­കാ­രാണ് എന്ന പേരില്‍ എത്ര സിപിഎം ഓഫീ­സു­കള്‍ക്ക് മുദ്ര­വ­ച്ചു?

ചോദ്യ­ങ്ങള്‍ ചോദ്യ­ങ്ങളായി അവ­ശേ­ഷി­ക്കു­ന്നത് ഉത്തരം നല്‍കാന്‍ കൂടു­തല്‍ ബുദ്ധുി­മു­ട്ടുള്ള പുതിയ ചോദ്യ­ങ്ങളെ സൃഷ്ടി­ച്ചേ­ക്കും. സി പി­ ഐ എ­മ്മി­നോട് മറ്റു പല വിയോ­ജി­പ്പു­കളും നില­നില്‍ക്കെ­ത്ത­ന്നെ, സംഘ­പ­രി­വാ­റിന്റെ വര്‍ഗീയ രാഷ്ട്രീ­യത്തെ വിട്ടു­വീ­ഴ്ച­യി­ല്ലാതെ ചെറു­ക്കാന്‍ കെല്‍പു­ള്ള­വര്‍ എന്ന­തു­കൊണ്ടു മാത്രം നെഞ്ചില്‍ കയ­റ്റി­വച്ച പാവം മുസ്‌ലിം ഇനി ആരെ പ്രതീ­ക്ഷി­ക്ക­ണം. പോപ്പുലര്‍ഫ്ര­ണ്ടി­നെയോ? പോപ്പു­ലര്‍ഫ്ര­ണ്ടിന് ആളെ­ക്കൂ­ട്ടാ­നാണോ ഈ ചെയ്തു­കൂ­ട്ടുന്നതത്ര­യും. എന്നിട്ട് അതു ചൂണ്ടി­ക്കാട്ടി മറു­വ­ശ­ത്തു­നിന്ന് കൂടു­തല്‍ പിന്തുണ ഉറ­പ്പാ­ക്കാനോ? നരേ­­ന്ദ്ര­മോഡി താടി­ത­ടവി , കൂസ­ലി­ല്ലാതെ ചിരിച്ച് അതിര്‍ത്തി­യി­ലെ­വി­ടെയോ നില്‍പു­ണ്ടോ…
കൈവെട്ട് കേസിലെ പ്രതി­കളെ മുഴു­വനും പിടി­കൂ­ടു­ക. മാതൃ­കാ­പ­ര­മായി ശിക്ഷി­ക്കു­ക. പക്ഷേ, അവ­സരം കാത്തി­രുന്ന ചെന്നായ്ക്ക് കിട്ടിയ ഇര­യാ­ക്ക­രു­ത്. പഴയ വട­ക­ര, ബേപ്പൂര്‍ കോ-­ലീ- ബി സഖ്യം പൊ ളിച്ച സത്കൃത്യം ചെയ്ത­വര്‍ അതി­നെ­ക്കാള്‍ നികൃ­ഷ്ട­മായ പുതിയ കൂട്ടു­കെ­ട്ടു­കള്‍ക്ക് ശക്തി­കൂ­ട്ടാന്‍ ബലി­ത്ത­റ­കള്‍ തേട­രു­ത്.
ഇങ്ങ­നെ­യൊക്കെ പറ­ഞ്ഞാ­ലു­ടന്‍ സിപിഎം മൃദു ഹിന്ദുത്വ ലൈന്‍ ഉപേ­ക്ഷി­ക്കു­കയും മറ്റു­മി­ല്ല. അത­വര്‍ ആലോ­ചി­ച്ച­റ­പ്പിച്ച തീരു­മാ­ന­മാ­ണ്. പക്ഷേ, അതി­ലേ­യ്ക്കുള്ള വഴി­കള്‍ അതി­ക്രൂ­ര­മാ­ക്കാനു­മുണ്ടോ തീരു­മാ­നം.

(ലേ­ഖ­ന­ത്തി­ലെ നി­രീ­ക്ഷ­ണങ്ങള്‍ ലേ­ഖ­ക­ന്റെ­ അ­ഭി­പ്രായം മാ­ത്ര­മാ­ണ്)

Advertisement