Administrator
Administrator
വി വി രമേശനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം
Administrator
Tuesday 14th June 2011 3:28pm

v v rameshanകാസര്‍കോട്: വി വി രമേശനെതിരെ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തി.  നീലേശ്വരം വാഴങ്ങോട്ടടിയില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാത്രി ചെങ്കൊടി നാട്ടി.

രമേശന്റെ മകള്‍ക്ക് 50 ലക്ഷം മുടക്കി പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയത് വന്‍ വിവാദമായതിനെത്തുടര്‍ന്ന് രമേശന്‍ മകളുടെ സീറ്റ് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രമേശനെതിരെ രൂക്ഷവിമര്‍ശനവുമായെത്തിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയോ തരംതാഴ്ത്താനോ ഉള്ള ശ്രമത്തിലാണെന്നും സൂചനയുണ്ട്.

എന്നാല്‍ കൊടിനാട്ടിയ സ്ഥലം തന്റേതല്ലെന്ന് വി വി രമേശന്‍ പ്രതികരിച്ചു.

Advertisement