ഹിജാബ് അഴിച്ചില്ലെങ്കില്‍ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഒപ്പിടില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി; കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
Kerala News
ഹിജാബ് അഴിച്ചില്ലെങ്കില്‍ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഒപ്പിടില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി; കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 9:38 pm

പാലക്കാട്: ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്‌ലിം സ്ത്രീയോട് ഹിജാബ് അഴിച്ച് വന്നാല്‍ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം. നഗരസഭാ സെക്രട്ടറി അനിത ദേവിക്കെതിരെയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

സെക്രട്ടറിയുടെ കാബിനില്‍ ചെന്ന് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി മാപ്പ് പറയുകയും ഒപ്പിട്ടു നല്‍കുകയും ചെയ്തു. പ്രതിഷേധത്തിന്റ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭരണഘടന അനുവദിച്ച പൗരസ്വത്രന്ത്രത്തെ നിഷേധിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സജിത് കുമാര്‍, മന്‍സൂര്‍(കോണ്‍ഗ്രസ്), എം.സുലൈമാന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), ഹസനുപ്പ (മുസ്‌ലം ലീഗ്), സലീന ബീവി(സി.പി.ഐ.എം) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

CONTENT HIGHLIGHTS:  Protest against the Palakkad municipal secretary who sent back a Muslim woman who came  if she wear hijab