എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം സമരത്തിനെത്തിയ പൊതു പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം; ഷാജഹാന്റെ അമ്മ നിരാഹാരത്തിന്
എഡിറ്റര്‍
Thursday 6th April 2017 12:41pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കൊപ്പം പ്രതിഷേധത്തിനെത്തിയ പൊതു പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയരുന്നു. പൊതു പ്രവര്‍ത്തകരായവരെ പ്രശ്‌നക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം, ജിഷ്ണുവിന്റെ കുടുംബാംഗങ്ങളോടൊപ്പം ഡിജിപി ഓഫീസിലെത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കെ.എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. ഷാജഹാന്‍ അടക്കം അറസ്റ്റിലായ അഞ്ചു പേരെ ഇതുവരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് 87 കാരിയായ അമ്മയുടെ നിരാഹാരം.

അറസ്റ്റിലായവരില്‍ ഹിമവല്‍ ഭദ്രാനന്ദ ഒഴികെയുള്ള നാലു പേരുടേയും പേരുകളില്‍ ഇതുവരേയും ഒരു കേസും രേഖപ്പെടുത്തിയിട്ടില്ല. നാലു പേരും പൊതു പ്രവര്‍ത്തകരാണ്. ഷാജഹാന്‍  തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളുമാണ്. ഈ സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നിലെ ധാര്‍മ്മികതയെന്തെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

കെ.എം. ഷാജഹാന് പുറമെ എസ്.യു.സി.ഐയുടെ പ്രവര്‍ത്തകന ഷാജര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനുപിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.


Also Read: നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു


പൊലീസ് കസ്റ്റഡിയിലുള്ള പൊതു പ്രവര്‍ത്തകരുടെ ജാമ്യത്തിനു വേണ്ടിയുള്ള ഹര്‍ജിയിന്‍ മേലുള്ള വാദം ഇന്നുച്ചയോടെയാണ് കോടതി കേള്‍ക്കുക.

Advertisement