മുട്ട ഇഷ്ടമില്ലേ? എങ്കില്‍ പകരക്കാരെ മെനുവില്‍ ഉള്‍പ്പെടുത്തൂ
Health Tips
മുട്ട ഇഷ്ടമില്ലേ? എങ്കില്‍ പകരക്കാരെ മെനുവില്‍ ഉള്‍പ്പെടുത്തൂ
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:25 pm

പ്രോട്ടീന്‍ദായകമായ ഭക്ഷണമാണ് മുട്ട. എന്നാല്‍ പല കുട്ടികള്‍ക്കും മുട്ട കഴിക്കാന്‍ ഇഷ്ടമല്ല. വളര്‍ച്ചയുടെ ഘട്ടത്തില്‍ ആവശ്യത്തിന് ശരീരത്തില്‍ എത്തേണ്ട പ്രോട്ടീന്‍ പിന്നെങ്ങിനെ ലഭ്യമാക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട്. കാരണം മുട്ടയ്ക്ക് പകരക്കാരനായ ചില ഭക്ഷണങ്ങള്‍ ഉണ്ട്.

വാഴപ്പഴം
വാഴപ്പഴം മുട്ടയ്ക്ക് സമാനമായ ഭക്ഷണമാണ്. മുട്ടയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി പ്രോട്ടീനാണ് വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ളത്. മുട്ട കഴിക്കാത്ത കുട്ടികളെ വാഴപ്പഴം കഴിപ്പിച്ചോളൂ

 

 

പയര്‍വര്‍ഗങ്ങള്‍
വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും മെനുവില്‍ പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. ചെറുപയര്‍ ,കടല തുടങ്ങിവയല്ലാം കറിവെച്ചോ മുളപ്പിച്ചോ തോരനുണ്ടാക്കിയോ കഴിപ്പിക്കണം. മുട്ടയ്ക്ക് പകരക്കാരനാകാന്‍ ഇവരെ കൊണ്ട് സാധിക്കും. കാരണം പ്രോട്ടീന്‍ സമ്പുഷ്ടമാണിത്

തൈര്
പാലിന്റെ ഉപോല്‍പ്പന്നങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതില്‍ തൈരാണെങ്കില്‍ വൈറ്റമിനും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുമുണ്ട് .മുട്ടയേക്കാള്‍ ഇരട്ടിഗുണം ചെയ്യും തൈര്.

 

 

സോയാബീന്‍
പ്രോട്ടീന്‍,ഫോളേറ്റ്,വിറ്റാമിനുകള്‍ അടക്കം നല്ലൊരു സമ്പൂര്‍ണ ഭക്ഷണമാണ് സോയാബീന്‍. സോയാബീന്‍ പാല്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.