Administrator
Administrator
പ്രമോഷനുകള്‍ സംസ്ഥാന തലത്തിലാക്കും: ഉമ്മന്‍ചാണ്ടി
Administrator
Friday 17th June 2011 1:17pm

umman-chandy 1തൃശൂര്‍: ജയില്‍ ജീവനക്കാരുടെ പ്രമോഷനുകള്‍ സംസ്ഥാന തലത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവില്‍ മേഖലാ അടിസ്ഥാനത്തിലാണ് പ്രമോഷന്‍ നല്‍കി വരുന്നത്.

സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്നാണ് പുതിയ ജയില്‍ സ്ഥാപിക്കുന്നത്. 20 കോടി ചെലവിട്ടാണ് അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കുന്നത്.

തടവുപുള്ളികളെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രക്രിയയ്ക്ക് ഗവണ്‍മെന്റ് രൂപം നല്‍കും. കേരളത്തിലെ ജയിലുകളിലാണ് മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ തടവുകാര്‍ക്ക് കൂടുതല്‍ കൂലി നല്‍കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍മൂലം കൃഷിഭൂമി നഷ്ടപ്പെടുന്നതിനെത്തുടര്‍ന്ന് തടവുകാര്‍ക്കുണ്ടാകുന്ന തൊഴില്‍നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പോലീസ് യൂണിഫോം ഏകീകരണം പരിഗണനയിലുണ്ടെന്നും അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മറ്റു നാലു ഡിപ്പാര്‍ട്ടുമെന്റുകളുമായി താരതമ്യപ്പെടുത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ സ്‌പെഷല്‍ സബ് ജയിലിനെ ജില്ലാ ജയിലായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ജിയിലിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് അദ്ദേഹം നിര്‍വഹിച്ചു.

Advertisement