നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രിയങ്ക; യു.പി യുടെ മുഴുവന്‍ ചുമതല വഹിച്ചേക്കും
national news
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രിയങ്ക; യു.പി യുടെ മുഴുവന്‍ ചുമതല വഹിച്ചേക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 4:54 pm

ലഖ്‌നൗ:കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്രക്ക് വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ യു.പിയുടെയും ചുമതല ലഭിക്കാന്‍ സാധ്യതയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്.

പ്രിയങ്കയുടെ പുതിയ നിയമനം ഉടനെ പുറത്തുവരും. 2022 ലെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയുടെ ജില്ലാതല മീറ്റിങ്ങുകളില്‍ വരെ പ്രിയങ്ക പങ്കെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പ്രിയങ്ക ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തി’-പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.


നിയമസഭാതെരഞ്ഞെടുപ്പോടു കൂടി യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രാഹുല്‍ഗാന്ധിയും പറഞ്ഞിരുന്നു.’പ്രിയങ്കയെയും ജ്യോതിരാദിത്യയെയും യുപിയിലേക്ക് അയച്ചത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനിടയാക്കും. 2022 ലെ നിയമസഭാതിരഞ്ഞെടുപ്പോടെ യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും.’- രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.