കെ.എല്‍.എഫ് ഉദ്ഘാടനവേദി സാഹിത്യകാരന്മാരുടെ വലിയ നിര
Kerala Literature Festival
കെ.എല്‍.എഫ് ഉദ്ഘാടനവേദി സാഹിത്യകാരന്മാരുടെ വലിയ നിര
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 8:17 pm

കോഴിക്കോട് : കോഴിക്കോട് നടന്ന കെ.എല്‍ എഫ് ഉദ്ഘാടനവേദിയില്‍ സാഹിത്യകാരന്മാരുടെ വലിയ നിര.സച്ചിദാനന്ദന്‍, സേതു, ബെന്യാമിന്‍, സക്കറിയ തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സംവാദങ്ങള്‍ക്ക് ഇടം നഷ്ടമാകുമ്പോള്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് കെ.എല്‍.എഫ് ഇടം നല്‍കുന്നു . ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെ.എല്‍.എഫ് എന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

യുവാക്കളുടെ പങ്കാളിത്തമാണ് കെ എല്‍.എഫിന്റെ മുഖ്യ ആകര്‍ഷണമാണമെന്നാണ് എഴുത്തുകാരന്‍ സേതു പറഞ്ഞത്.

Also Read:  ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ വിലക്കാണ് .സങ്കുചിത ആശയക്കാര്‍ രചനകളില്‍ ഇടപെടുന്നു ഇത്തരം സാഹചര്യത്തില്‍ കെ.എല്‍.എഫിന് പ്രസക്തിയേറുന്നതായി എഴുത്തുകാരന്‍ സക്കറിയ വ്യക്തമാക്കി

ഇത്തരം വേദികള്‍ രാഷ്ട്രീയം സംസാരിക്കാനുള്ള ഇടമാകണമെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിലും നിരവധി സാഹിത്യകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോടിന്റെ തീരത്ത് നടന്നു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെ.എല്‍.ഫ് 2019.