ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kozhikode
ഇംഗ്ളീഷ് ബിരുദ പഠനത്തിനായി പ്രോഗ്രസീവ് വെബ്ആപ്പ് നിര്‍മിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍
ന്യൂസ് ഡെസ്‌ക്
Friday 23rd February 2018 12:06am

കോഴിക്കോട്: ഒന്നാം സെമസ്റ്റര്‍ ഇംഗ്ളീഷ് ബിരുദ പഠനത്തിനായി പ്രോഗ്രസീവ് വെബ് ആപ്പ് നിര്‍മിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഇംഗ്ളീഷ് വിഭാഗം വിദ്യാര്‍ഥികള്‍. www.englishskillsone.com എന്ന വെബ് സൈറ്റിലാണ് പാഠങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ ഒന്നാം സെമസ്റ്ററിലെ വിഷയങ്ങള്‍ മാത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളതെങ്കിലും വൈകാതെ തന്നെ മറ്റു സെമസ്റ്ററുകളിലെ വിഷയങ്ങളും സൈറ്റിലെത്തിക്കുമെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഇംഗ്ളീഷ് വിഭാഗം മേധാവി ഇ. പ്രേമാനന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ എസ്. സായ്ഗീത എന്നിവര്‍ അറിയിച്ചു. പാഠപുസ്തകം, പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ശബ്ദങ്ങള്‍, റിവിഷന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുബിന്‍ വര്‍ഗീസാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരീക്ഷകള്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരിക്കും ഇതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു.

Advertisement