Administrator
Administrator
വിദ്യാര്‍ത്ഥികളുടെ നിലവാരം കുറവാണെന്ന് പറയാന്‍ കഴിയില്ല : ഐ.ഐ.ടി ഡയരക്ടര്‍
Administrator
Tuesday 6th December 2011 8:21pm

മദ്രാസ് ഐ.ഐ.ടി യൂണിവേഴസിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അതേ കോളേജിന്റെ തന്നെ ഡയരക്ടര്‍ പദവിയിലെത്തിയ ആളാണ് പ്രൊഫ.ഭാസ്­ക്കര്‍ രാമമൂര്‍ത്തി. 1980 ല്‍ ഇലക്ട്രോണിക്‌­സില്‍ ബിരുദം നേടിയ ശേഷം സാന്റ ബാര്‍ബറയിലെ കാലിക്കറ്റ് യൂണിവേഴ്‌­സിറ്റിയില്‍ നിന്നും പി.ജി യും പി.എച്ച്.ഡി ബിരുദവും നേടി. 1986 ല്‍ ഐ.ഐ.ടി എമ്മില്‍ ഫാക്കല്‍ട്ടി മെമ്പറായി പ്രവേശിച്ചു.

പ്രൊഫ.അശോക് ജുന്‍ജ്വാലയോടൊപ്പം ടി.നെറ്റ് ഗ്രൂപ്പ് സ്ഥാപിച്ചതും പ്രൊഫ.ഭാസ്­ക്കര്‍ രാമമൂര്‍ത്തിയാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഒട്ടേറെ വ്യക്തികള്‍ നിരവധി ഇന്‍ക്യുബേറ്റഡ് കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. രാമമൂര്‍ത്തിയുമായുള്ള ഈ അഭിമുഖത്തില്‍ ഐ.ഐ.ടി എമ്മിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പറ്റി വിശദമായിത്തന്നെ പറയുന്നുണ്ട്.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അതേ കോളേജില്‍ ഇപ്പോള്‍ ഡയരക്ടറായി സേവനമനുഷ്ടിക്കുമ്പോള്‍ എന്താണ് തോന്നുന്നത് ?

ഇവിടെ ബി.ടെക് പഠനം പൂര്‍ത്തിയാക്കി എന്റെ പി.ജിയും പി.എച്ച്.ഡിയും കഴിഞ്ഞ് 6 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ക്ലാസെടുക്കാന്‍ തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ എന്റെ സ്­കൂള്‍ വിദ്യാഭ്യാസം മാത്രമേ ഈ ക്യാമ്പസിന് പുറത്ത് ഉണ്ടായിരുന്നുള്ളു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഇവിടെയാണ് ജനിച്ചതെന്ന് പറയാം. ഇവിടുന്ന് ലഭിക്കുന്നത്ര സന്തോഷം പുറത്തെവിടുന്നും കിട്ടില്ല.

അമേരിക്കയില്‍ നിന്നും പി.ജിയും പി.എച്ച്.ഡിയും എടുത്തിട്ടും എന്തുകൊണ്ടാണ് ഇവിടെ വന്ന് പഠിപ്പിക്കാന്‍ തീരുമാനിച്ചത് ?

ആ സമയങ്ങളിലൊക്കെ നിരവധി ആളുകള്‍ ഇന്ത്യയിലേക്ക് വരുമായിരുന്നു. 2000 ത്തിനു ശേഷം അങ്ങനെ വരുന്നവരുടെ എണ്ണം കൂടി. പണ്ടൊന്നും അത്രയധികം പേര്‍ വരില്ലായിരുന്നു. ഇന്ത്യയ്ക്ക വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് എന്നേപ്പോലുള്ളവര്‍ ഇന്ത്യയിലേക്ക് രുന്നത്.


ആദര്‍ശവാദിയായതുകൊണ്ടാണോ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത്?

ആദര്‍ശമെന്നു പറയുന്നത് അത്ര വലിയ കാര്യമല്ല. അതെല്ലാം നമ്മുടെ ചിന്തകള്‍ക്കനുസരിച്ചിരിക്കും. ചിലര്‍ക്ക് അവര്‍ സുരക്ഷിതരാണെന്നും നമ്മുടെ വീട് ആണെന്ന തോന്നല്‍ ഉണ്ടാകുന്നിടത്തേക്കും ചെല്ലുവാനായിരിക്കും ആഗ്രഹം. മറ്റുചിലര്‍ പ്രാധാന്യം കൊടുക്കുന്നത് വരുമാനത്തിനും മനസ്സിന്റെ സന്തോഷത്തിനുമായിരിക്കും.

പിന്നെ നമ്മള്‍ എന്തുജോലി ചെയ്താലും അതില്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയണം. പിന്നെ നമ്മുടെ കഴിവിനെ അംഗികരിക്കുന്നവരുണ്ടാകണം.  നമ്മുടെ സേവനം സമൂഹത്തിന് ഗുണം ചെയ്യണം. ഇതൊക്കെ കൊണ്ടാവണം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആളുകള്‍ താത്പര്യപ്പെടുന്നത്. ഇപ്പറഞ്ഞതെല്ലാം എന്റെ കാര്യത്തില്‍ ശരിയാണ്.

അമേരിക്കയിലെ ജീവിതവും ഇവിടുത്തെ ജീവിതവും തമ്മില്‍ വലിയവ്യത്യാസമൊന്നും എനിയ്ക്ക് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ട്. ഇന്ത്യയ്ക്ക സ്വാതന്ത്ര്യം കിട്ടി 12 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ജനിക്കുന്നത് .അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ കുറിച്ച് ഞാന്‍ ബോധവാനാണ്.


2000 ത്തിനുശേഷം ഇന്ത്യയിലേക്ക വരുന്നവരുടെ എണ്ണംകൂടിയെന്ന് പറഞ്ഞല്ലോ..എന്തായിരിക്കാം അതിന് കാരണം ?

ഇ­ന്ത്യ­യില്‍ പ­ണ്ട­ത്തേ­ക്കാള്‍ ശമ്പളം വര്‍­ദ്ധിച്ചു. പിന്നെ ജീ­വി­ത­നി­ല­വാ­ര­വും ഏ­റെ മെ­ച്ച­പ്പെ­ട്ടി­ട്ടു­ണ്ട്. അ­വ­സ­ര­ങ്ങളും കൂ­ടു­തല്‍ ഇ­വി­ടെ­യാണ്. പി­ന്നെ ഈ ലോക­ത്തെ മി­ക­ച്ച സ്ഥ­ല­ങ്ങ­ളില്‍ ഒ­ന്ന് ഇ­ന്ത്യ­യാ­ണെന്ന തോ­ന്നല്‍ പൊ­തു­വെ­യുണ്ട്.
എ­പ്പോ­ഴെ­ങ്കിലും നി­രാശ്ശ തോ­ന്നി­യി­ട്ടു­ണ്ടോ ?

ഒ­രി­ക്ക­ലു­മില്ല. എ­പ്പോ­ഴെ­ങ്കിലും അ­ങ്ങി­നെ തോ­ന്നി­യാല്‍ ത­ന്നെ അ­ത് പെ­ട്ട­ന്നു­ത­ന്നെ പോ­കും. ന­മ്മു­ടെ കു­ടും­ബ­ത്തില്‍ എ­ന്തെ­ങ്കിലും പ്ര­ശ്‌­ന­മു­ണ്ടാ­യാല്‍ ന­മ്മള്‍ത­ന്നെ അ­ത് പ­രി­ഹ­രി­ക്കി­ല്ലേ. അ­ങ്ങ­നെ­ത­ന്നെ­യാ­ണ് ഞാ­നും.


ഇ­ന്ത്യ­യില്‍ നിന്നും ഉ­പ­രി­പഠ­ന­ത്തി­നാ­യി വി­ദ്യാര്‍­ത്ഥി­കള്‍ മ­റ്റു­രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് പോ­കു­ന്നു. എന്തു­കൊ­ണ്ടാ­യി­രിക്കാം അ­വര്‍ അ­ങ്ങ­നെ ചെ­യ്യുന്നത് ?

ന­മു­ക്ക് സ­യന്‍­സിലോ എന്‍­ജി­നീ­യ­റിംഗി­ലോ ഗ­വേഷ­ണം ന­ട­ത്ത­ണ­മെ­ങ്കില്‍ അ­ത് ഇ­ന്ത്യ­യിലെ ഐ.ഐ.ടി­ക­ളില്‍ ചെ­യ്യാ­വു­ന്ന­തേ­യുള്ളൂ. ഇ­പ്പോള്‍ അങ്ങ­നെ ചെ­യ്യു­ന്ന­വ­രു­ടെ എ­ണ്ണ­ത്തില്‍ 70 ശ­ത­മാ­നം വര്‍­ദ്ധ­ന­യു­ണ്ടാ­യി­ട്ടുണ്ട്. ന­മ്മള്‍ മ­ന­സ്സി­ലാ­ക്കേ­ണ്ട ഒ­രു കാ­ര്യ­മു­ണ്ട്. വി­ദ്യാ­ഭ്യാ­സ­ത്തി­നാ­യി പു­റത്തു­പോ­യാലും ഏ­താ­ണ്ട് ഇ­ന്ത്യ­യില്‍ ല­ഭി­ക്കു­ന്ന അ­തേ പഠ­ന­നി­ല­വാ­രവും അ­ന്ത­രീ­ക്ഷവും ത­ന്നെ­യാവും അ­വി­ടെ­യും ല­ഭിക്കുക
അടുത്ത പേജില്‍ തുടരുന്നു

Advertisement