ബാബു ചേട്ടനൊക്കെ പൂച്ച പിണക്കമുള്ള ആളാണ്, മാടപ്രാവിന്റെ മനസുമാണ്: സാന്ദ്ര തോമസ്
Entertainment news
ബാബു ചേട്ടനൊക്കെ പൂച്ച പിണക്കമുള്ള ആളാണ്, മാടപ്രാവിന്റെ മനസുമാണ്: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th April 2023, 10:40 am

നടന്‍ ബാബുരാജുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ബാബുരാജ് വളരെ പെട്ടെന്ന് പിണങ്ങുന്ന ആളാണെന്നും  അദ്ദേഹത്തെ താന്‍ ഒരുപാട് വഴക്ക് പറയാറുണ്ടെന്നും സാന്ദ്ര പറഞ്ഞു.

തന്റെ കുടുംബത്തിലെ അംഗത്തെ പോലെയാണ് അദ്ദേഹമെന്നും ബാബുരാജും അങ്ങനെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പൈസയും ഫെയ്മും ഒക്കെ കിട്ടി കഴിഞ്ഞാല്‍ എല്ലാവരുടെയും സ്വഭാവം മാറും. എന്റെ ചെറിയ പ്രായത്തില്‍ തന്നെ ഇതൊക്കെ കണ്ടതുകൊണ്ടാകാം ഇതൊന്നും കാണുമ്പോള്‍ ഒന്നും തോന്നാറില്ല. അപ്പോള്‍ ഞാന്‍ അവരോട് റിയലായിട്ട് നിന്ന് സംസാരിക്കും. ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. ചിലരത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും.

ബാബു(ബാബുരാജ്) ചേട്ടനൊക്കെ പൂച്ച പിണക്കമുള്ള ആളുകളാണ്. ചെറിയ കാര്യത്തിനൊക്കെ പുള്ളി പിണങ്ങും. അതുപോലെ തന്നെ മാടപ്രാവിന്റെ മനസാണ് ബാബു ചേട്ടന്. ഞാന്‍ ബാബു ചേട്ടനെ ആവശ്യമുള്ളപ്പോഴൊക്കെ വഴക്ക് പറയും. എന്നെക്കാള്‍ എത്രയോ സീനിയറായ ആളാണ് അദ്ദേഹം.

എന്റെ ഒരു കുടുംബത്തിലെ അംഗത്തെ പോലെ കാണുന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് അങ്ങനെയൊക്കെ പറയുന്നത്. ബാബു ചേട്ടന്‍ അതൊക്കെ ആ സെന്‍സില്‍ തന്നെ എടുക്കുകയും ചെയ്യും. എന്നോട് അങ്ങനെയൊക്കെ പറഞ്ഞില്ലേ എന്ന് പറഞ്ഞ് ആ സമയത്ത് വഴക്കുണ്ടാക്കും. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ മാറും,’ സാന്ദ്ര തോമസ് പറഞ്ഞു.

 

CONTENT HIGHLIGHT: PRODUCER SANDRA THOMAS ABOUT ACTOR BABURAJ