എഡിറ്റര്‍
എഡിറ്റര്‍
എന്റെ മകനെതിരെ അന്വേഷണം നടത്തിക്കോളൂ, പക്ഷേ ജയ് ഷായ്‌ക്കെതിരെയും അന്വേഷണം വേണം: കേന്ദ്രത്തെ വെല്ലുവിളിച്ച് ബി.ജെ.പി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ
എഡിറ്റര്‍
Friday 10th November 2017 1:23pm

ന്യൂദല്‍ഹി: പാരഡൈസ് പേപ്പര്‍സില്‍ പേരുള്‍പ്പെട്ടതിന്റെ പേരില്‍ തന്റെ മകനെതിരെ കേന്ദ്രം അന്വേഷണം നടത്തുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

എന്നാല്‍ അതിനൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അമിത് ഷായുടെ മകന്‍ ജയ്ഷാക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാരഡൈസ് പേപ്പര്‍സില്‍ ഉള്‍പ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്കെതിരെയെല്ലാം അന്വേഷണം നടത്തണമെന്നാണ് കേന്ദ്രത്തോട് എനിക്ക് ആവശ്യപ്പെടാനുള്ളത്. എന്നാല്‍ അത് സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടാകണം. 15 ദിവസം മുതല്‍ ഒരു മാസം വരെ സമയമെടുക്കാം. അതിനപ്പുറം പോകരുത്.

എന്റെ മകനെതിരെ അവര്‍ അന്വേഷണം നടത്തിക്കൊള്ളട്ടെ. എന്നാല്‍ അവനെതിരെ അന്വേഷണം നടത്തുമ്പോള്‍ എന്തുകൊണ്ടാണ് ജയ് ഷാക്കെതിരായ അന്വേഷണത്തെ കുറിച്ച് കേന്ദ്രം മിണ്ടാത്തത്? കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ പറയുമോ ? അന്വേഷണം നടത്തുകയാണെങ്കില്‍ എല്ലാവര്‍ക്കെതിരെയും നടത്തണം- യശ്വന്ത് സിന്‍ഹ പറയുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെട്ട പാരഡൈസ് പേപ്പര്‍ രേഖകള്‍ പുറത്തുവന്നത്. സിന്‍ഹയുടെ മകന്റെ പേരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. സിന്‍ഹയുടെ മകനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലായിരുന്നു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെയും സിന്‍ഹ രംഗത്തെത്തിയിരുന്നു.

Advertisement