ആദ്യം എനിക്ക് എന്റെ ശബ്ദം ഇഷ്ടമല്ലായിരുന്നു, ശബ്ദത്തിന് കുറേ ഗുണങ്ങളുണ്ടെന്ന് അതൊക്കെ ചെയ്യുമ്പോള്‍ മനസ്സിലായി; പ്രിയങ്ക പറയുന്നു
Entertainment news
ആദ്യം എനിക്ക് എന്റെ ശബ്ദം ഇഷ്ടമല്ലായിരുന്നു, ശബ്ദത്തിന് കുറേ ഗുണങ്ങളുണ്ടെന്ന് അതൊക്കെ ചെയ്യുമ്പോള്‍ മനസ്സിലായി; പ്രിയങ്ക പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th August 2021, 1:08 pm

സിനിമയില്‍ വന്നപ്പോള്‍ ആദ്യമൊക്കെ തന്റെ ശബ്ദം തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പറയുകയാണ് നടി പ്രിയങ്ക. പാറപ്പുറത്ത് ചിരട്ടയുരച്ച പോലെയാണെന്ന് ചിലരൊക്കെ പറയുമായിരുന്നുവെന്നും എന്നാല്‍ പിന്നീടാണ് ശബ്ദത്തിന്റെ ഗുണങ്ങള്‍ തനിക്ക് മനസ്സിലായതെന്നും നടി പറയുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ ശബ്ദത്തെക്കുറിച്ച് പറയുന്നത്.

‘ആദ്യമൊക്കെ ശബ്ദം ഇഷ്ടമല്ലായിരുന്നു. പിന്നീടാണ് ഈ ശബ്ദത്തിന് പല ഗുണങ്ങളുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഇമോഷണല്‍ സീനില്‍ അഭിനയിക്കുമ്പോഴും വിതുമ്പുമ്പോഴും സ്വകാര്യം പറയുമ്പോഴുമെല്ലാം ശബ്ദത്തിന്റെ ഗുണങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ തുടങ്ങി. കുറേ പ്രശ്‌നങ്ങളുണ്ടെങ്കിലും കുറേ ഗുണങ്ങളുമുണ്ടല്ലോ,’ പ്രിയങ്ക പറയുന്നു.

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും പ്രിയങ്ക പറഞ്ഞു.

മകന്‍ ജനിച്ചപ്പോള്‍ അവന്റെ കാര്യങ്ങളില്‍ ഒപ്പം ഉണ്ടാവണമെന്ന് തോന്നിയതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

‘മകന്റെ വളര്‍ച്ച എന്‍ജോയ് ചെയ്യുന്ന ഒരാളാണ് ഞാന്‍. മകന്റെ കാര്യങ്ങളില്‍ പലപ്പോഴും കൂടെയുണ്ടാവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുറേ പടങ്ങള്‍ ചെയ്യാതിരുന്നതും അതുകൊണ്ടായിരുന്നു. കുഞ്ഞിന് എന്നെ മിസ്സ് ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ മകന്‍ കുറച്ച് വലുതായി. ഇനിയെങ്കിലും നമ്മള്‍ ജോലി ചെയ്ത് തുടങ്ങണ്ടേ. നമുക്ക് ജീവിക്കണ്ടേ,’ പ്രിയങ്ക പറയുന്നു.

കൂടുതല്‍ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും അവസരങ്ങള്‍ വന്നാല്‍ ചെയ്യാനാണ് തീരുമാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Priyanka says about her sound