പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും മോദിയും ഉടൻ കേരളത്തിലേക്ക്
kERALA NEWS
പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും മോദിയും ഉടൻ കേരളത്തിലേക്ക്
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 11:28 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ കേരളത്തിലെത്തും. വിഷുദിനത്തിലാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തുക. 16നും 17നും നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളിൽ രാഹുൽ പങ്കെടുക്കും

അതെസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി 18നാണു കേരളത്തിലെത്തുക. രാത്രി 7:55ന് തിരുവനന്തപുരത്ത് എത്തുന്ന മോദി എട്ടുമണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം രാത്രി തന്നെ മടങ്ങി പോകും. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി അന്ന് അവിടെ തങ്ങിയ ശേഷം പിറ്റേ ദിവസമാണ് സമ്മേളനങ്ങളിൽ പങ്കെടുക്കുക.

ആലപ്പുഴ, തിരുവനന്തപുരം, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളിൽ 16ന് രാഹുൽ പ്രസംഗിക്കും. തുടർന്ന് കണ്ണൂരിലേക്ക് പോയ ശേഷം 17ന് രാഹുൽ സ്ഥാനാർഥിയാകുന്ന വയനാട് മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

20, 21 എന്നീ ദിവസങ്ങളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട് മണ്ഡലത്തിൽ രാഹുലിന് വേണ്ടി പ്രചാരണ പരിപാടികൾ നടത്തും. തീയതികളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട് മണ്ഡലത്തിൽ രാഹുലിന് വേണ്ടി പ്രചാരണ പരിപാടികൾ നടത്തും.

ബി.ജെ.പി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് ഇന്നലെ കോഴിക്കോട് എത്തിയ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാന്‍ ബിജെപി ഒപ്പമുണ്ടാകുമെന്നും സുപ്രീം കോടതിയുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മോദി കോഴിക്കോട് നടന്ന സമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ പേര് പറഞ്ഞ് ചിലര്‍ സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുന്നെന്നും വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും അഴിമതിക്കാരാണെന്നും രണ്ടു മുന്നണികളും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നും മോദി ഇന്നലെ മോദി പറഞ്ഞിരുന്നു.