ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
movie
അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; നിര്‍മാതാവിനെതിരെ പ്രിയാമണിയുടെ പരാതി
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 2:30pm

കോഴിക്കോട്: അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പരാതിയുമായി ചലച്ചിത്ര നടി പ്രിയാമണി. തെലുങ്ക് ചിത്രം അംങ്കുലികയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടിയുടെ പരാതി. സിനിമയുടെ പ്രൊമോഷന് വേണ്ടി തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് നടി തെലുങ്ക് ആര്‍ടിസ്റ്റ് അസോസിയേഷനില്‍ നല്‍കിയ പരാതി.

അഞ്ച് വര്‍ഷം മുമ്പ് നടി കരാര്‍ ഒപ്പിട്ട സിനിമയാണ് അങ്കുലിക. എന്നാല്‍ ഷൂട്ടിങ് തുടങ്ങി വൈകാതെ തന്നെ ചില കാരണങ്ങളാല്‍ നടി ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. പ്രിയാമണിയെ വച്ച് ചില ഭാഗങ്ങള്‍ മാത്രമാണ് ഷൂട്ട് ചെയ്തത്. പ്രിയാമണി പിന്മാറിയതോടെ മറ്റൊരു നടിയെ വച്ച് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമയുടെ റിലീസിന്റെ ഭാഗമായി പുറത്തിറക്കിയ ടീസര്‍ വീഡിയോയില്‍ പ്രിയാമണിയുടെ ചിത്രവും പേരും ഉപയോഗിച്ചതാണ് നടിയെ ചൊടിപ്പിച്ചത്.

തന്റെ പേരും പടവും ഉപയോഗിച്ച് ചിത്രം പരസ്യം ചെയ്യുന്നത് തെറ്റാണെന്നും തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നും പ്രിയാമണി പറഞ്ഞു.

നവാഗതനായ പ്രേം ആര്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടി തുമുല, ഹിതേഷ് റെഡ്ഡി എന്നിവരാണ് നിര്‍മ്മാണം. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

Advertisement