ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്; മോഹന്‍ലാലിനൊപ്പം മകള്‍ കല്ല്യാണി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
Movie Day
ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്; മോഹന്‍ലാലിനൊപ്പം മകള്‍ കല്ല്യാണി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th July 2021, 9:11 pm

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍
സാമൂഹ്യ മാധ്യമങ്ങളില്‍. ഇപ്പോഴിതാ തന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

കല്ല്യാണിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമാണ് പ്രയദര്‍ശന്‍ ചെറു കുറിപ്പ് ഷെയര്‍ ചെയ്തത്. ഇങ്ങനെയൊരു അവസരം ഒരുക്കിയ ബ്രോ ഡാഡിയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും പ്രിയദര്‍ശന്‍ നന്ദി പറയുന്നുമുണ്ട്.

‘എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണിത്, എന്റെ മകള്‍ കല്ല്യാണി എന്റെ അനുഗ്രഹീതനായ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി,’പ്രയദര്‍ശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

നേരത്തെ കല്ല്യാണി പ്രിയദര്‍ശനും താനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ലാലു അലക്സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Priyadarshan shares the joy of  his daughter Kalyani acting with Mohanlal